നല്ല ടേസ്റ്റി ഗ്രീൻ മസാല ഫിഷ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

Published : Mar 07, 2025, 11:05 AM IST
നല്ല ടേസ്റ്റി ഗ്രീൻ മസാല ഫിഷ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ഒരു കഷ്ണം മീന്‍ പൊരിച്ചത് ഉണ്ടെങ്കില്‍ വയറുനിറച്ച് ചോറുണ്ണാന്‍ മലയാളികള്‍ക്ക് വേറൊന്നും വേണ്ട. അത്തരത്തില്‍ നല്ല കിടിലന്‍  ഗ്രീൻ മസാല ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ഇഞ്ചി -2 സ്പൂൺ 
പച്ചമുളക് -2 എണ്ണം 
മീൻ -1 കിലോ 
കുരുമുളക് -1 സ്പൂൺ 
വെളുത്തുള്ളി -2 സ്പൂൺ 
കറിവേപ്പില -2 തണ്ട് 
മല്ലിയില -1/2 കപ്പ് 
ഉപ്പ് -1 സ്പൂൺ 
എണ്ണ -1 കപ്പ് 

തയ്യാറാക്കുന്ന വിധം

ആവശ്യത്തിനു മീൻ നല്ലതുപോലെ കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി എടുക്കാം. വലിയ സൈസുള്ള മീനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇനി കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, ഉപ്പ്, പച്ചമുളക്, ഇഞ്ചി എന്നിവ നല്ലതുപോലെ ഒന്ന് ചതച്ച് യോജിപ്പിച്ച് അരച്ചെടുത്തതിനുശേഷം ഇത് മീനിലേക്ക് തേച്ചുപിടിപ്പിക്കുക. ഇനി ആവശ്യത്തിന് എണ്ണ പാനിലേക്ക് ഒഴിച്ച് ചൂടായി കഴിയുമ്പോൾ മീൻ അതിലേയ്ക്ക് നിരത്ത രണ്ട് സൈഡും നന്നായിട്ട് മൊരിയിച്ചെടുക്കുക. ഇതോടെ ഫിഷ് ഫ്രൈ റെഡി. 

Also read: എളുപ്പത്തില്‍ നല്ല ടേസ്റ്റി ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍