ഇതാ അടുത്തൊരു പാചക പരീക്ഷണം കൂടി; രണ്ട് വിഭവങ്ങളെയും നശിപ്പിക്കരുതേയെന്ന് ആളുകള്‍!

Published : Jan 29, 2021, 09:12 AM ISTUpdated : Jan 29, 2021, 09:44 AM IST
ഇതാ അടുത്തൊരു പാചക പരീക്ഷണം കൂടി; രണ്ട് വിഭവങ്ങളെയും നശിപ്പിക്കരുതേയെന്ന് ആളുകള്‍!

Synopsis

ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. സാധാരണ ചീസ് സാന്‍ഡ്‌വിച്ച് നാം ഏറേ ഇഷ്ടത്തോടെ കഴിക്കുന്നതാണ്. 

നാം പതിവായി കഴിച്ചു ശീലിച്ച ചില ഭക്ഷണങ്ങളുടെ 'കോമ്പിനേഷൻ' ഉണ്ട്. ഉദാഹരണത്തിന് ബ്രഡും ബട്ടറും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും..അങ്ങനെ പലതും. ഇങ്ങനെയൊന്നുമല്ലാത്ത ചില കോമ്പിനേഷനുകൾ പരീക്ഷിക്കുന്ന തിരക്കിലാണ് ഇന്ന് പലരും. 

'ഇത് എന്ത്  കോമ്പിനേഷന്‍' എന്നു ചോദിച്ചുപോകുന്ന ചില പാചക പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക...ഇങ്ങനെ പോകുന്നു പലരുടെയും വിചിത്രമായ ഫുഡ്  'കോമ്പിനേഷനു'കള്‍. ഇവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ നേടുകയും ചെയ്തു. 

അക്കൂട്ടത്തില്‍ ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. സാധാരണ ചീസ് സാന്‍ഡ്‌വിച്ച് നാം ഏറേ ഇഷ്ടത്തോടെ കഴിക്കുന്നതാണ്. ബ്രെഡിന് നടുവില്‍ ചീസ് വയ്ക്കുക. ശേഷം ബ്രെഡ് ഗ്രില്‍ ചെയ്യുകയോ, അല്ലെങ്കില്‍ പാനില്‍ വച്ച് പൊരിച്ചെടുക്കുകയോ ചെയ്യും. എന്നാല്‍ ഇവിടെ ബ്രെഡിന് പകരം ഗ്ലേസ്ഡ് ഡോനട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. 

'എവര്‍ഗ്ലേസ്ഡ് ഡോനട്ട്‌സ് ആന്‍ഡ് കോള്‍ഡ് ബ്രൂ' എന്ന ഷോപ്പാണ് ചീസ് നിറച്ച ഡോനട്ട് പുറത്തിറക്കിയത്. മുറിക്കുമ്പോള്‍ ചീസ് ഊറിവരുന്ന വീഡിയോയും ഇവര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. മനസ്സു നിറക്കുന്ന രുചികരമായ ഗ്ലേസ്ഡ് ഡോനട്ട്‌സ് എന്നാണ് ക്യാപ്ഷന്‍.

 

 

 

എന്നാല്‍ സാന്‍ഡ്‌വിച്ച് പ്രേമികള്‍ക്കും ഡോനട്ട് ആരാധകര്‍ക്കും ചീസ് നിറച്ച ഈ ഡോനട്ട് സാന്‍ഡ്‌വിച്ച് അത്രയ്ക്ക് അങ്ങ് ദഹിച്ചിട്ടില്ല. രണ്ട് രുചികരമായ വിഭവങ്ങളെ നിങ്ങള്‍ നശിപ്പിച്ചു എന്നാണ് ആളുകളുടെ കമന്‍റ്. വെറുതേ തരാമെന്നു പറഞ്ഞാലും ഇത് വേണ്ട എന്നാണ് വേറെ ചിലരുടെ കമന്‍റുകള്‍. എത്ര മോശം ഭക്ഷണവും കഴിക്കുന്ന എനിക്കുപോലും ഇത് താങ്ങാനാവുന്നില്ല എന്നാണ് മറ്റൊരാളുടെ കമന്‍റ്. 

 

 

Also Read: വീണ്ടും വിചിത്രമായൊരു പാചക പരീക്ഷണം കൂടി; അതും മലയാളികളുടെ ഇഷ്ട പാനീയത്തില്‍...

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍