
വിഭവസമൃദ്ധവും വ്യത്യസ്തവുമായ 'താലി മീല്‍സ്' കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. അത്തരത്തില്‍ താലി പ്രേമികള്‍ക്കൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദിലെ 'കോർട്യാർഡ് ബൈ മാരിയറ്റ്' ഹോട്ടല്‍.
ഒരു ക്രിക്കറ്റ് സ്പെഷ്യൽ താലി ആണ് കോർട്യാർഡ് ബൈ മാരിയറ്റ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചടി നീളമുള്ള ഒരു ഭീമൻ സദ്യയാണ് ഇത്. 'മൊട്ടേറ താലി' എന്നാണ് ഈ സദ്യയുടെ പേര്. ക്രിക്കറ്റർ പാർഥിവ് പട്ടേൽ ആണ് മൊട്ടേറ താലി ചലഞ്ച് ഉത്‌ഘാടനം ചെയ്തത്.
അഞ്ചടി നീളമുള്ള മോട്ടേറ താലി കഴിക്കാൻ നിങ്ങളുടെ കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ കൂടെ കൂട്ടാം എന്നതാണ് ഈ താലിയുടെ പ്രത്യേകത. എന്നാല്‍ നാല് പേരിൽ കൂടുതൽ അരുത്. മാത്രമല്ല, ഒരു മണിക്കൂറിനുള്ളിൽ ഈ ഭീമൻ സദ്യ കഴിച്ചു തീർക്കുകയും വേണം. ഇതാണ് ചലഞ്ച്.
താലിയിലെ ഓരോ വിഭവങ്ങൾക്കും ക്രിക്കറ്റ് താരങ്ങളുടെ പേരാണ്. കോലി ഖമ്മന്‍, പാണ്ഡ്യ പത്ര, ധോണി കിച്ചടി, ഭുവനേശ്വർ ഭാർത, രോഹിത് ആലു റഷില, ഷാർദുൽ ശ്രീഖണ്ഡ്, ബൗൺസർ ബസുണ്ടി, ഹാട്രിക് ഗുജറാത്തി ദാൽ, തുടങ്ങിയ പേരുകൾ ചേർത്ത ഗുജറാത്തി വിഭവങ്ങൾ ആണ് താലിയിലെ താരങ്ങള്‍. ഓരോ വിഭവങ്ങൾ ഒന്നിലധികം തവണ സദ്യയിൽ ഇടം പിടിച്ചിട്ടുമുണ്ട്.
Also Read: ഒരു മണിക്കൂറിൽ 4 കിലോയുള്ള നോൺ-വെജ് 'താലി' കഴിക്കാമോ? എങ്കില്‍ ഈ സമ്മാനം ലഭിക്കും!