നിങ്ങളില്‍ മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Published : Feb 11, 2021, 05:29 PM ISTUpdated : Feb 11, 2021, 05:37 PM IST
നിങ്ങളില്‍ മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Synopsis

മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ എന്നിവയ്ക്ക് കാരണമായേക്കാം. 

ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർധിപ്പിച്ചേക്കാം. 

മാനസികാരോഗ്യത്തിനും  മഗ്നീഷ്യം ആവശ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. 

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിലെത്തുന്നത്. അതിനാല്‍ മഗ്നീഷ്യം ഏറെ അടങ്ങിയ ഭക്ഷണവസ്തുക്കൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

രണ്ട്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  സാധാരണ വലുപ്പത്തിലുള്ള ഒരു അവക്കാഡോയില്‍  58 മില്ലിഗ്രാമോളം മഗ്നീഷ്യം ആണ് അടങ്ങിയിരിക്കുന്നത്. ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും നട്സ് സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

നാല്...

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യത്തിന്‍റെ ഉറവിടമായ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും നേന്ത്രപ്പഴത്തില്‍  ധാരാളമായി അടങ്ങിയിട്ടുണ്ട്. വലിയ ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 37 മില്ലിഗ്രാം  മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.  

അഞ്ച്...

ഇലക്കറികളിലും  മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചീര നല്ലതാണ്.  

കൂടാതെ മത്തങ്ങക്കുരു, എള്ള്, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

Also Read: വിറ്റാമിന്‍ ഡി കുറവാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍