ഇത് കുട്ടി ഷെഫിന്‍റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ പാചകം; വൈറലായി വീഡിയോ

Published : Feb 11, 2021, 03:59 PM ISTUpdated : Feb 11, 2021, 04:06 PM IST
ഇത് കുട്ടി ഷെഫിന്‍റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ പാചകം; വൈറലായി വീഡിയോ

Synopsis

ചോക്ലേറ്റിൽ മുക്കിയ സ്ട്രോബറിയാണ് വാലന്‍റൈന്‍സ് ഡേ സ്പെഷ്യലായി കുഞ്ഞ് കോബേ തയ്യാറാക്കിയത്. 

സോഷ്യല്‍ മീഡിയയിലെ താരമായ ഈ കുട്ടി ഷെഫിനെ നിങ്ങളില്‍ പലര്‍ക്കും പരിചയമുണ്ടാകും. കുക്കിംഗ് വീഡിയോകളിലൂടെ വമ്പന്‍ ഷെഫുമാരുടെ ഇടയില്‍ കോബേ ഒരു സ്റ്റാറാണ്. 

രണ്ട് വയസ്സ് മാത്രം പ്രായമുള്ള കോബേയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ വാലന്‍റൈന്‍സ്  ഡേ സ്പെഷ്യല്‍‌ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞന്‍ ഷെഫ്. 

ചോക്ലേറ്റിൽ മുക്കിയ സ്ട്രോബറിയാണ് വാലന്‍റൈന്‍സ് ഡേ സ്പെഷ്യലായി കുഞ്ഞ് കോബേ തയ്യാറാക്കിയത്. ബേക്ക് ചെയ്യുന്നതിന് മുന്നേതന്നെ കൊതിയടക്കാനാകാതെ സ്ട്രോബറി ആശാന്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. 

 

'സ്ട്രോബെബീസ്'  എന്ന് കോബേ പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണെന്നാണ് ആളുകളുടെ പ്രതികരണം. തന്‍റെ രണ്ടാം പിറന്നാളിനും സ്പെഷ്യൽ വിഭവങ്ങളുമായി ഈ കുട്ടി ഷെഫ് എത്തിയിരുന്നു.

Also Read: കുക്കിംഗ് വീഡിയോകളിലൂടെ പ്രശസ്തനായ കുഞ്ഞന്‍ ഷെഫിന്റെ പിറന്നാള്‍ പാചകം കണ്ടോ?

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ