ശ്രദ്ധിക്കൂ, രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

Published : Sep 02, 2023, 08:59 AM IST
ശ്രദ്ധിക്കൂ, രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

Synopsis

ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

അൽപം കയ്പാണെങ്കിലും ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാൻ സഹായകമാണ് ഉലുവ. സ്വാദ് വര്ധിപ്പിക്കുന്നതിനപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു.

സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ. ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണെന്ന് ഉലുവ അറിയപ്പെടുന്നു.

ദഹനത്തെ സഹായിക്കൽ, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തൽ, വീക്കം കുറയ്ക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. മികച്ച പോഷക ആഗിരണം പ്രോത്സാഹിപ്പിക്കാനും ഇതിന് കഴിയും.

രണ്ട്...

വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

മൂന്ന്...

ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Read more പുതിനയിലയോ മല്ലിയിലയോ ? ഏതാണ് കൂടുതൽ നല്ലത്?

നാല്...

ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി ​ഗവേഷണങ്ങൾ പറയുന്നു. ഇത് പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള വ്യക്തികൾക്ക് ഗുണം ചെയ്യും.

അഞ്ച്...

ഉലുവ വെള്ളത്തിലെ ഫൈറ്റോ ഈസ്ട്രജൻ ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ.

ആറ്...

ഉലുവ വെള്ളം പതിവായി കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് വ്യക്തമായ നിറം നൽകുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.

ഏഴ്...

ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

എട്ട്...

ഉലുവ വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ അരിച്ചെടുത്ത ശേഷം കുടിക്കുക.

Read more അവ​ഗണിക്കരുത് പ്രമേഹത്തിന്റെ ഈ എട്ട് ലക്ഷണങ്ങൾ

 

PREV
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍