തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ ​ഗുണങ്ങൾ ഇതൊക്കെയാണ്

Published : Sep 02, 2023, 02:40 PM IST
തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ ​ഗുണങ്ങൾ ഇതൊക്കെയാണ്

Synopsis

ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം നൽകാൻ സഹായിക്കും. തണ്ണിമത്തനിൽ 92% വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എ, സി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി താരതമ്യേന കുറവാണ്. 

വേനൽക്കാലത്ത് ദഹനും ചൂടും അകറ്റാൻ തണുത്ത തണ്ണിമത്തൻ ജ്യൂസ് നാം കുടിക്കാറുണ്ട്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യും.തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെ വിവിധ ദലാ മഹജപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 

ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം നൽകാൻ സഹായിക്കും. തണ്ണിമത്തനിൽ 92% വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എ, സി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി താരതമ്യേന കുറവാണ്. ഒരു കപ്പ് തണ്ണിമത്തനിൽ 47 കലോറി  മാത്രമാണ് അടങ്ങിയിരിക്കുന്നത്. 

തണ്ണിമത്തൻ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. കൂടാതെ, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ  എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ എന്നിവയുൾപ്പെടെ തണ്ണിമത്തനിൽ കാണപ്പെടുന്ന നിരവധി സസ്യ സംയുക്തങ്ങൾക്ക് കാൻസർ വിരുദ്ധ ഫലങ്ങളുണ്ട്. ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ   പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ എന്നിവയുൾപ്പെടെ തണ്ണിമത്തനിൽ കാണപ്പെടുന്ന നിരവധി സസ്യ സംയുക്തങ്ങൾക്ക് കാൻസർ വിരുദ്ധ ഫലങ്ങളുണ്ട്. ലൈക്കോപീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ ലൈക്കോപീൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

 യർന്ന കൊളസ്ട്രോളിൻറെ അളവ് മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തെ തടയാനും ഇത് സഹായിച്ചേക്കാം. തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കും. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു. തണ്ണിമത്തനിലെ നിരവധി പോഷകങ്ങൾ ഹൃദയാരോഗ്യത്തെ സഹായിക്കും. 

കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ ലൈക്കോപീൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോളിൻറെ അളവ് മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തെ തടയാനും ഇത് സഹായിച്ചേക്കാം.

തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കും. നൈട്രിക് ഓക്സൈഡ് നിങ്ങളുടെ രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു. തുടർന്ന് രക്തസമ്മർദ്ദം കുറയ്ക്കുന്നു.

Read more അറിയാം കാടമുട്ട കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍