വളരെ ഹെൽത്തിയും രുചികരവുമായ ഗ്രീൻ എഗ്ഗ് തയ്യാറാക്കിയാലോ?
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വളരെ ഹെൽത്തിയും രുചികരവുമായ ഗ്രീൻ എഗ്ഗ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
1.മുട്ട 4 എണ്ണം
2.മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ
3.ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 4 അല്ലി
മല്ലിയില ചെറുതായി അരിഞ്ഞത് ഒന്നര ടേബിൾ സ്പൂൺ
പുതിനയില ഒന്നര ടേബിൾ സ്പൂൺ
പച്ചമുളക് രണ്ട് എണ്ണം
കറിവേപ്പില ഒരു കതിർപ്പ്
ഉപ്പ് ആവശ്യത്തിന്
4.എണ്ണ ഒരു ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി രണ്ടായി മുറിച്ചെടുക്കുക. രണ്ടും, മൂന്നും ചേരുവകൾ അരച്ചെടുത്ത് മുട്ടയിൽ പുരട്ടുക. ഫ്രൈ പാനിൽ ഒരു ടീ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അരപ്പ് പുരട്ടിയ മുട്ട തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക.






