ദിവസവും വെണ്ണ കഴിക്കൂ; ​ഗുണങ്ങൾ പലതാണ്

Web Desk   | Asianet News
Published : Jan 07, 2020, 10:29 PM IST
ദിവസവും വെണ്ണ കഴിക്കൂ; ​ഗുണങ്ങൾ പലതാണ്

Synopsis

ആർത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വെണ്ണ നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ‌ വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. 

ദിവസവും വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ....

ഒന്ന്...

ആർത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വെണ്ണ നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ‌ വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. 

രണ്ട്...

കാല്‍സ്യം അടങ്ങിയിട്ടുള്ളതുകൊണ്ട് പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ.

മൂന്ന്...

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അല്‍പം വെണ്ണ പാദത്തിന് അടിയില്‍ പുരട്ടുന്നത് ഗുണകരമാണ്. ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍‌ ദിവസവും അല്‍പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.

നാല്...

ബീറ്റ കരാട്ടിൻ വെണ്ണയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും വെണ്ണ കഴിക്കുന്നത് ​ഗുണം ചെയ്യും. 

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...