ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കൂ; ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Apr 15, 2019, 7:20 PM IST
Highlights

വെണ്ണയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ദിവസവും വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കുഞ്ഞുങ്ങൾക്ക് ദിവസവും ഒരു സ്പൂൺ വെണ്ണ നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.മലബന്ധം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റിൽ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ വെണ്ണ ദിവസവും കഴിക്കാം.

 ദിവസവും ഒരു സ്പൂൺ വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും ഒരു സ്പൂൺ വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

 വെണ്ണയിൽ  വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ദിവസവും വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്.  കുഞ്ഞുങ്ങൾക്ക് ദിവസവും ഒരു സ്പൂൺ വെണ്ണ നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 



രണ്ട്...

മലബന്ധം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റിൽ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ വെണ്ണ ദിവസവും കഴിക്കാം.

മൂന്ന്...

ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ‌ വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. 

നാല്...

മുലപ്പാൽ നൽകുന്ന അമ്മമാർ നിർബന്ധമായും ദിവസവും അൽപം വെണ്ണം കഴിക്കുക. പാൽ വർധിക്കാനും കൂടുതൽ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.

അഞ്ച്...

ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍‌ ദിവസവും അല്‍പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.

ആറ്...

ബീറ്റ കരാട്ടിൻ വെണ്ണയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും വെണ്ണ കഴിക്കുന്നത് ​ഗുണം ചെയ്യും. 

click me!