ആൽമണ്ട് ബട്ടർ കഴിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Jun 14, 2019, 9:26 PM IST
Highlights

 രണ്ടു ടേബിള്‍ സ്പൂണ്‍ ആൽമണ്ട് ബട്ടറിലുള്ളത് 200 കാലറിയും 17 ഗ്രാം ഫാറ്റും ഏഴു ഗ്രാം കാർബോയും എട്ടു ഗ്രാം പ്രോട്ടീനുമാണ്. ഒമേഗ 6 ഫാറ്റി ആസിഡ് ആൽമണ്ട് ബട്ടറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെ നല്ലതാണ് ആൽമണ്ട് ബട്ടർ. ആർത്തവപ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഒരു സ്പൂൺ ആൽമണ്ട് ബട്ടർ കഴിക്കുക.

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആൽമണ്ട് ബട്ടർ. ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട് ബട്ടറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമും ക്രീമും ചേര്‍ത്ത് തയ്യാറാക്കിയതാണ് ആല്‍മണ്ട് ബട്ടര്‍. ആൽമണ്ട് ബട്ടർ ബ്രഡിന്റെയോ പഴങ്ങളുടെയോ പുറത്തു പുരട്ടി കഴിക്കാവുന്നതാണ്.

ഓരോ ബട്ടറും വാങ്ങുമ്പോഴും അതിൽ എന്തൊക്കെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പ്രത്യേകം നോക്കി വേണം വാങ്ങാൻ. രണ്ടു ടേബിള്‍ സ്പൂണ്‍ ആൽമണ്ട് ബട്ടറിലുള്ളത് 200 കാലറിയും 17 ഗ്രാം ഫാറ്റും ഏഴു ഗ്രാം കാർബോയും എട്ടു ഗ്രാം പ്രോട്ടീനുമാണ്. ഒമേഗ 6 ഫാറ്റി ആസിഡ് ആൽമണ്ട് ബട്ടറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

 കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെ നല്ലതാണ് ആൽമണ്ട് ബട്ടർ. ആർത്തവപ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഒരു സ്പൂൺ ആൽമണ്ട് ബട്ടർ കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ ആൽമണ്ട് ബട്ടറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ ആൽമണ്ട് ബട്ടർ കൊടുക്കുന്നത് പ്രതിരോധശേഷി വർധിക്കാൻ സഹായിക്കും. 

click me!