അമിതവണ്ണം കുറയ്ക്കാന്‍ ഇഞ്ചി കൊണ്ട് മൂന്ന് 'സിംപിള്‍' വഴികള്‍...

Published : Jun 14, 2019, 01:22 PM IST
അമിതവണ്ണം കുറയ്ക്കാന്‍ ഇഞ്ചി കൊണ്ട് മൂന്ന് 'സിംപിള്‍' വഴികള്‍...

Synopsis

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇഞ്ചി നല്ലൊരു പ്രതിവിധിയാണ്. ആയുർവേദത്തിൽ ഇ‍ഞ്ചിയുടെ പങ്ക് ചെറുതല്ല. മിക്ക ഭക്ഷണങ്ങളിലും ഇഞ്ചി ഉപയോ​ഗിച്ച് വരുന്നു. 

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇഞ്ചി നല്ലൊരു പ്രതിവിധിയാണ്. ആയുർവേദത്തിൽ ഇ‍ഞ്ചിയുടെ പങ്ക് ചെറുതല്ല. മിക്ക ഭക്ഷണങ്ങളിലും ഇഞ്ചി ഉപയോ​ഗിച്ച് വരുന്നു. അമിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇഞ്ചിയുടെ ഈ ഗുണം എല്ലാവരും അറിഞ്ഞിരിക്കണം. അമിതവണ്ണം കുറയ്ക്കാൻ വളരെ നല്ലതാണ് ഇഞ്ചി.

ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചി നീരും, തേനും ചേർത്ത് കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഇഞ്ചി കഴിക്കുന്നത് ​ഗുണം ചെയ്യും. പാലിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ശരീരത്തിന്  നല്ലതാണ്. 

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന shogaols, gingerols എന്നിവയാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഇതിന് സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെയൊക്കെ കഴിക്കാമെന്ന് നോക്കാം. .

ഒന്ന്..

ഇഞ്ചിയും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇഞ്ചിനീരില്‍ അല്‍പ്പം നാരങ്ങ നീര് കൂടി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചികൊണ്ടുളള ചായയില്‍ അല്‍പ്പം നാരങ്ങാനീര് കൂടി ചേര്‍ത്തും കുടിക്കാം. 

രണ്ട്..

ആപ്പിള്‍ സൈഡര്‍ വിനഗര്‍ (എസിവി) ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി ചായയില്‍ അല്‍പ്പം എസിവി ചേര്‍ത്ത് ദിവസവും കുടിച്ച് നോക്കൂ, ശരീരഭാരം കുറയും. 

മൂന്ന്..

ഗ്രീന്‍ ടീ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം.  ഗ്രീന്‍ ടീയോടൊപ്പം ഇഞ്ചികൂടി ചേര്‍ത്താല്‍ ഇതിന്‍റെ ഗുണം കൂടും. 


 

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ