മുട്ടയുടെ വെള്ള കഴിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Apr 24, 2020, 3:30 PM IST
Highlights

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 

മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. ഓംലറ്റ് ആക്കിയോ പുഴുങ്ങിയോ കറി വച്ചോ അങ്ങനെ ഏതെങ്കിലും രൂപത്തിൽ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോൾ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. 

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ വേണമെന്നാണ് എ​ഗ് ന്യൂട്രീഷൻ സെന്ററിലെ എക്സിക്യൂട്ടീവ് ഡയറക്ടർ മിച്ച് കാന്റർ പറയുന്നത്. മുട്ടയുടെ വെള്ള കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം...

ഒന്ന്...

കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ ജീവകങ്ങളായ എ , ബി–12, ഡി ഇവ അടങ്ങിയിട്ടുണ്ട്. 

മുട്ട കഴിക്കുന്നത് ഹൃദയത്തിന് ദോഷമോ? പഠനം പറയുന്നത്...

രണ്ട്...

ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് പതിവാക്കാവുന്നതാണ് പ്രോട്ടീന്‍ സമ്പന്നമായ മുട്ടയുടെ വെള്ള. ഇത് ശീലമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും സഹായിക്കും.

മൂന്ന്...

മുട്ടയുടെ വെള്ളയിൽ കൊഴുപ്പ് കുറഞ്ഞ മാംസ്യം (Protein) ഉണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. പേശികളുടെ നിർമാണത്തിന് ഈ പ്രോട്ടീൻ സഹായകമാണ്. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുക വഴി വിശപ്പിനെ നിയന്ത്രിക്കാനും ഈ പ്രോട്ടീനുകൾ സഹായിക്കുന്നു.

പുരുഷന്മാർ മുട്ടയുടെ വെള്ള കഴിച്ചാൽ...

നാല്...

മുട്ട കാലറി കുറഞ്ഞ ഭക്ഷണമാണ്. മഞ്ഞക്കുരു നീക്കുമ്പോൾ കാലറിയുടെ അളവ് പിന്നെയും കുറയുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഭക്ഷണമാണ് മുട്ടയുടെ വെള്ള.‌

അഞ്ച്...

മുട്ടയുടെ വെള്ളയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം  നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ ഒരു പഠനത്തിൽ മുട്ടയുടെ വെള്ളയിൽ RVPSL എന്ന പെപ്റ്റൈഡ് അടങ്ങിയിട്ടുണ്ട് എന്നും ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനിന്റെ ഘടകമാണ് എന്നും പറയുന്നു.

മുട്ടയുടെ വെള്ള മാത്രമോ മുഴുവനോ? ആരോഗ്യത്തിന് മികച്ചതാര് ?...

ആറ്...

മുട്ടയുടെ വെള്ളയില്‍ വിറ്റാമിൻ എ, ബി12, ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള.

click me!