ശർക്കരയെ ശത്രുവായി കാണേണ്ട; ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Jun 24, 2019, 1:56 PM IST
Highlights

ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഏറ്റവും നല്ലതാണ് ശർക്കര. ശർക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്ന് പറയാം. ശർക്കര വളരെ പെട്ടെന്ന് ശ്വാസകോശം, ആമാശയം എന്നിവയെ വൃത്തിയാക്കുന്നു. ശർക്കര പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ശർക്കര ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ഉച്ച ഊണിന് ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ശർക്കര കഴിച്ചാലുള്ള ​ഗുണങ്ങൾ എന്താണെന്ന് അറിയേണ്ടേ...

ഒന്ന്...

ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഏറ്റവും നല്ലതാണ് ശർക്കര. ശർക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്ന് പറയാം. ശർക്കര വളരെ പെട്ടെന്ന്  ശ്വാസകോശം, ആമാശയം എന്നിവയെ വൃത്തിയാക്കുന്നു. ശർക്കര പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

രണ്ട്...

ദിവസവും ഒരു കഷ്ണം ശർക്കര കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.ആരോഗ്യത്തിന് ഹാനികരമായ പദാർഥങ്ങൾ ശരീരത്തിലെത്തുന്നത് പ്രതിരോധിക്കുകയും ചെയ്യും.

മൂന്ന്...

ഭക്ഷണം എളുപ്പം ദഹിക്കാൻ ഏറ്റവും മികച്ചതാണ് ശർക്കര. ദിവസവും ഒരു കഷ്ണം ശർക്കര കഴിക്കുന്നത് ദഹനത്തിന്റെ വേഗത വർധിപ്പിക്കുന്നു.

നാല്...

ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു.

അഞ്ച്...

വിട്ടുമാറാത്ത ജലദോഷം, തുമ്മൽ, ചുമ, പനി എന്നിവ അകറ്റാൻ ശർക്കര ചായ മികച്ചൊരു മരുന്നാണെന്ന് പറയാം.ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും ശര്‍ക്കര നല്ലതാണ്.

ആറ്...

ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക്, ശർക്കര ചായ കുടിക്കുന്നത് നല്ലതാണ്. ആർത്തവ സമയത്തെ നടുവേദന, വയറു വേദന എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് ശർക്കര ചായ.

click me!