ഉള്ളി കഴിക്കുന്നത് കൊണ്ടും ചില ഗുണങ്ങളുണ്ട്; അറിയാം നാല് കാര്യങ്ങള്‍...

Web Desk   | others
Published : Jun 16, 2020, 02:27 PM IST
ഉള്ളി കഴിക്കുന്നത് കൊണ്ടും ചില ഗുണങ്ങളുണ്ട്; അറിയാം നാല് കാര്യങ്ങള്‍...

Synopsis

നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയില്‍ കാണപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതുപോലെ കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഒരു പരിധി വരെ ഉള്ളി സഹായകമാണ്

ഉള്ളി അഥവാ, സവാള വാങ്ങിക്കാത്തതോ ഉപയോഗിക്കാത്തതോ ആയ വീടുകളില്ല. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഇനി, കറികളില്‍ ഉപയോഗിച്ചില്ലെങ്കിലും സലാഡുകളിലും മറ്റുമായും നമ്മള്‍ ധാരാളം ഉള്ളി കഴിക്കുന്നുണ്ട്. 

ഇത്തരത്തില്‍ എപ്പോഴും കഴിക്കുന്ന ഒന്ന് എന്നതില്‍ക്കവിഞ്ഞ് ഉള്ളിയുടെ പ്രത്യേകതകള്‍ അല്ലെങ്കില്‍ അതിന്റെ ഗുണങ്ങള്‍ എന്ന തരത്തില്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

അയേണ്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിവിധ ഘടകങ്ങള്‍ ഉള്ളിയിലടങ്ങിയിട്ടുണ്ട്. ഉള്ളിയുടെ പ്രധാനപ്പെട്ട നാല് ആരോഗ്യ ഗുണങ്ങള്‍ അറിയാം. 

ഒന്ന്...

വേനല്‍ക്കാലത്താണ് ഉള്ളിയുടെ പ്രാധാന്യം ഏറിവരുന്നത്. ശരീരത്തിന് തണുപ്പ് പകരാന്‍ ഇതിന് കഴിയുന്നു എന്നതിനാലാണ് വേനല്‍ക്കാലത്ത് ഉള്ളിയുടെ പ്രാധാന്യം കൂടുന്നത്. 

 

 

ഉള്ളിയിലടങ്ങിയിരിക്കുന്ന 'വൊളറ്റൈല്‍ ഓയില്‍' ശരീരതാപത്തെ സന്തുലിതപ്പെടുത്താന്‍ സഹായിക്കുന്നു. സലാഡ് പരുവത്തില്‍ ഉള്ളി കഴിക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്. പച്ചയ്ക്കാകുമ്പോള്‍ ഇതുണ്ടാക്കുന്ന തണുപ്പും മറ്റ് ഗുണങ്ങളും വര്‍ധിക്കും. 

രണ്ട്...

രണ്ടാമതായി ഉള്ളിക്കുള്ള ഒരു ഗുണമെന്തെന്നാല്‍ ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉള്ളിയിലടങ്ങിയിരിക്കുന്ന 'പൊട്ടാസ്യം' ആണ് ഇതിന് സഹായിക്കുന്നത്. ഈ ഗുണത്തിനും ഉള്ളി പച്ചപ്പ് വിടാതെ കഴിക്കുന്നതാണ് ഉത്തമം. 

മൂന്ന്...

പ്രമേഹമുള്ളവര്‍ ഉള്ളി കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ത്തന്നെ, ഉള്ളി ഒരിക്കലും രക്തത്തിലെ ഗ്ലൂക്കോസ് ലെവലിനെ മോശമായി ബാധിക്കുകയില്ല. 

 

 

അതിനാലാണ് പ്രമേഹമുള്ളവര്‍ക്ക് സധൈര്യം ഉള്ളി കഴിക്കാമെന്ന് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന 'ഫൈബര്‍' ഘടകങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്ലതുമാണ്. 

നാല്...

നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയില്‍ കാണപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതുപോലെ കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഒരു പരിധി വരെ ഉള്ളി സഹായകമാണ്.

Also Read:- കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സവാള സഹായിക്കുമോ?...

PREV
click me!

Recommended Stories

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ ഈ ഓട്സ് സ്മൂത്തി കഴിക്കാൻ മറക്കരുത്
ശർക്കരയുടെ അതിശയിപ്പിക്കുന്ന അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ