ദിവസവും 5 പിസ്ത കഴിക്കൂ, ​ഗുണങ്ങൾ പലതാണ്

Published : Aug 30, 2019, 02:22 PM IST
ദിവസവും 5 പിസ്ത കഴിക്കൂ, ​ഗുണങ്ങൾ പലതാണ്

Synopsis

പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. 

പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് പിസ്ത. 

പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താനും ഏറെ നല്ലതാണ് പിസ്ത. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്. 

ഗർഭകാലത്ത്  നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. പ്രോട്ടീന്റെ കലവറയാണ് പിസ്ത.​ ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ​ഗർഭകാലത്ത് പ്രമേ​ഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങൾ സ​ഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. പിസ്ത പാലിൽ ചേർത്ത് വേണമെങ്കിലും കുടിക്കാവുന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു.

PREV
click me!

Recommended Stories

2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്
നാല്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 4 ഭക്ഷണങ്ങൾ