വാൾനട്ടിനെ നിസാരമായി കാണേണ്ട; ​ഗുണങ്ങൾ അറിയാം

By Web TeamFirst Published Aug 29, 2020, 11:06 PM IST
Highlights

വാൽനട്ടിലെ ആന്റിഓക്സിഡന്റുകൾ കൊളീജൻ ഉൽപാദനം വർധിപ്പിക്കുകയും കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ ചർമത്തിന്റെ തിളക്കം നിലനിർത്തി വാർധക്യത്തിന്റെ ലക്ഷണങ്ങളെ പാടെ അകറ്റുന്നു. 

വാൾനട്ട് കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വാൽനട്ട്.  ഫോസ്ഫറസ്, വിറ്റാമിൻ ബി 6, ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ ഉറവിടമായ വാൾനട്ട് ആരോഗ്യത്തിന് പലവിധത്തിൽ നല്ലതായി കണക്കാക്കപ്പെടുന്നു. 

മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. വാൾനട്ട് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദിവസവും അര കപ്പ് അതായത് 58 ഗ്രാം വാൾനട്ട് കഴിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിർത്തുമെന്ന് മുമ്പ് നടത്തിയ ചില ​ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

 

 

വാൾനട്ടിൽ അടങ്ങിയിട്ടുള്ള ഒമേഗ -3, ഒമേഗ -6 ആസിഡുകൾ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. മുടിയും നഖവും ശക്തവും നീളമേറിയതും വളരാൻ സഹായിക്കുന്ന ബയോട്ടിൻ, വിറ്റാമിൻ ബി 7 എന്നിവയും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വാള്‍നട്ട്. ചർമത്തിലെ നിർജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ  വാൽനട്ടിന് കഴിയും. വാൽനട്ടിലെ ആന്റിഓക്സിഡന്റുകൾ കൊളീജൻ ഉൽപാദനം വർധിപ്പിക്കുകയും കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ ചർമത്തിന്റെ തിളക്കം നിലനിർത്തി വാർധക്യത്തിന്റെ ലക്ഷണങ്ങളെ പാടെ അകറ്റുന്നു. 

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച നട്സ് ഏതാണ്...?

click me!