തണ്ണിമത്തൻ കഴിച്ചാൽ‌ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

Published : Jun 04, 2023, 07:25 PM IST
തണ്ണിമത്തൻ കഴിച്ചാൽ‌ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

Synopsis

പൊട്ടാസ്യം സമ്പുഷ്ടമായ തണ്ണിമത്തൻ ജ്യൂസ് യഥാർത്ഥത്തിൽ വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഇത് ഉപാപചയ നിരക്ക് ത്വരിതപ്പെടുത്തുകയും അസിഡിറ്റി പ്രശ്നം കുറയ്ക്കുകയും ചെയ്യുന്നു.   

തണ്ണിമത്തൻ ഒരു ജനപ്രിയ വേനൽക്കാല പഴമാണ്. ഇത് രുചികരം മാത്രമല്ല ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഉയർന്ന ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് ജലാംശം നിലനിർത്താൻ തണ്ണിമത്തൻ‌ മികച്ചൊരു പഴമാണ്. അസിഡിറ്റി പ്രശ്നത്തിലും തണ്ണിമത്തൻ ജ്യൂസ് ഗുണം ചെയ്യും.

വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വൈറ്റമിനുകളായ സി, എ,  പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

ആരോഗ്യകരമായ ഭാരം നിലനിർത്താൻ തണ്ണിമത്തൻ ഒരു മികച്ച പഴമാണ്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേയുള്ളൂ. മാത്രമല്ല കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും. പൊട്ടാസ്യം സമ്പുഷ്ടമായ തണ്ണിമത്തൻ ജ്യൂസ് യഥാർത്ഥത്തിൽ വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഇത് ഉപാപചയ നിരക്ക് ത്വരിതപ്പെടുത്തുകയും അസിഡിറ്റി പ്രശ്നം കുറയ്ക്കുകയും ചെയ്യുന്നു. 

തണ്ണിമത്തൻ പതിവായി കഴിക്കുന്നത് നല്ല ആരോഗ്യം വർദ്ധിപ്പിക്കുമെന്നും പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നു. ഇത് ശരീരത്തെ പിരിമുറുക്കത്തിൽ നിന്ന് സംരക്ഷിക്കാനും സെൽ കേടുപാടുകൾ തടയാനും സഹായിക്കുന്നു. 

തണ്ണിമത്തന്റെ പോഷക ഗുണങ്ങൾ രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, രോഗത്തിലേക്ക് നയിച്ചേക്കാവുന്ന വീക്കം എന്നിവയെ ചെറുക്കാൻ സഹായിച്ചേക്കാം. ഒരു ചെറിയ പഠനത്തിൽ, ആദ്യകാല ഹൈപ്പർടെൻഷനും (ഉയർന്ന രക്തസമ്മർദ്ദവും) അമിതവണ്ണവും ഉള്ള മധ്യവയസ്കരായ മുതിർന്നവരിൽ തണ്ണിമത്തൻ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി. തണ്ണിമത്തനിലെ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ നമ്മുടെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. 

വിറ്റാമിൻ‌ ഡിയുടെ കുറവ് ​ഗർഭധാരണത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നത്


 

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...