പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), എൻഡോമെട്രിയോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകൾക്കിടയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വൈറ്റമിൻ ഡിയുടെ അപര്യാപ്തതയാണ് ഇതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഒരു കാരണം.
നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളിൽ തുടങ്ങി ചെറു ന്യൂട്രിയൻ്റുകൾ പോലും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇതിൻ്റെ കുറവ് ശരീരത്തിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), എൻഡോമെട്രിയോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകൾക്കിടയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വൈറ്റമിൻ ഡിയുടെ അപര്യാപ്തതയാണ് ഇതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഒരു കാരണം.
വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിലും ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ഉയർഉയർന്നുവരുന്ന തെളിവുകൾ വിറ്റാമിൻ ഡിയും ഫെർട്ടിലിറ്റിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് വന്ധ്യയ്ക്ക് കാരണമാകുമോ എന്നതിനെ സംബന്ധിച്ച് ഗുരുഗ്രാമിലെ ക്ലൗഡ് നൈൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്
ഡോ. റിതു സേഥി പറഞ്ഞു.
വിറ്റാമിൻ ഡി കുറവുള്ളവരെ അപേക്ഷിച്ച് നല്ല വിറ്റാമിൻ ഡി ഉള്ള ആളുകൾക്ക് ഗർഭധാരണത്തിനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഡോ. റിതു സേഥി പറഞ്ഞു.
മറുപിള്ള, ഗർഭപാത്രം, അണ്ഡാശയം എന്നിവയുൾപ്പെടെ വിവിധ പ്രത്യുത്പാദന ടിഷ്യൂകളിലാണ് വിറ്റാമിൻ ഡി റിസപ്റ്ററുകൾ സാധാരണയായി കാണപ്പെടുന്നത്. വിറ്റാമിൻ ഡി പ്രത്യുൽപ്പാദന പ്രവർത്തനത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് ഇത് സൂചിപ്പിക്കുന്നു. പ്രത്യുൽപാദന ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സാധാരണ അവസ്ഥകളായ വന്ധ്യത, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം, എൻഡോമെട്രിയോസിസ് എന്നിവയുള്ള സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ കുറവ് വ്യാപകമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (എഫ്എസ്എച്ച്), ല്യൂട്ടിനൈസിംഗ് ഹോർമോൺ (എൽഎച്ച്), ആന്റി മുള്ളേരിയൻ ഹോർമോൺ (എഎംഎച്ച്) തുടങ്ങിയ പ്രത്യുൽപാദന ആരോഗ്യത്തിന് ആവശ്യമായ നിരവധി ഹോർമോണുകളുടെ നിയന്ത്രണത്തിൽ വിറ്റാമിൻ ഡി ഉൾപ്പെടുന്നു. അണ്ഡാശയ ഫോളികുലാർ വികസനം, അണ്ഡോത്പാദനം, മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യം എന്നിവയിൽ ഈ ഹോർമോണുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡിയുടെ മതിയായ അളവ് ഈ ഹോർമോണുകളുടെ ഒപ്റ്റിമൽ ബാലൻസ് നിലനിർത്താൻ സഹായിച്ചേക്കാം, അതുവഴി പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കാമെന്നും ഡോ. റിതു സേഥി പറഞ്ഞു.
വിറ്റാമിൻ ഡി സപ്ലിമെന്റേഷൻ പിസിഒഎസ് ഉള്ള സ്ത്രീകളിൽ അണ്ഡാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ആർത്തവ ക്രമവും അണ്ഡോത്പാദന നിരക്കും വർദ്ധിപ്പിക്കുന്നു. പ്രത്യുൽപാദന ആരോഗ്യത്തിന് ഒപ്റ്റിമൽ വിറ്റാമിൻ ഡി അളവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിലെ കുറഞ്ഞ വിറ്റാമിൻ ഡി അളവ് നികത്താനുള്ള ഏറ്റവും നല്ല മാർഗം നേരിട്ട് സൂര്യപ്രകാശം ഏൽപ്പിക്കുക എന്നതാണ്. കൂൺ, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ ഡിയാൽ സമ്പുഷ്ടമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഡോക്ടർ നിർദേശിക്കുന്ന വിറ്റാമിൻ ഡിയുടെ സപ്ലിമെന്റുകൾ കഴിക്കുന്നതിലൂടെയും കുറവ് പരിഹരിക്കാനാകും.
തെെറോയ്ഡ് പ്രശ്നമുള്ളവർ ഈ ഹെൽത്തി ഫുഡ് നിർബന്ധമായും കഴിക്കണം, കാരണം

