കുട്ടികൾക്ക് നെയ്യ് നൽകുന്നത് ശീലമാക്കൂ, ഗുണങ്ങൾ പലതാണ്

By Web TeamFirst Published Aug 6, 2019, 3:18 PM IST
Highlights

കുട്ടികൾക്ക് ദിവസവും ഒരു ടീസ്പൂൺ നെയ്യ് നൽകിയാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.കുട്ടികൾക്ക് നെയ്യ് നൽകുമ്പോൾ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നതോടൊപ്പം തന്നെ മസിലുകള്‍ക്ക് കരുത്തും നൽകുന്നു. ഭാരം കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു ടീസ്പൂൺ നെയ്യ് നൽകാവുന്നതാണ്. 

കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. മിക്ക അമ്മമാർക്കും ഇതിനെ കുറിച്ച് സംശയമുണ്ടാകും. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു ടീസ്പൂൺ നെയ്യ് നൽകിയാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കാനും ബുദ്ധിവളർച്ചയ്ക്കും ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. 

കുട്ടികൾക്ക് നെയ്യ് നൽകുമ്പോൾ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നതോടൊപ്പം തന്നെ മസിലുകള്‍ക്ക് കരുത്തും നൽകുന്നു. ഭാരം കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു ടീസ്പൂൺ നെയ്യ് നൽകാവുന്നതാണ്. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കി നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. 

മിക്ക കുട്ടികൾക്കും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്. മലബന്ധ പ്രശ്നം അകറ്റാൻ ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ​ഗുണം ചെയ്യും. കുട്ടികൾക്ക് പറ്റുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകാൻ ശ്രമിക്കുക. വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കില്‍ അവ 'ഫാറ്റ് സൊല്യുവബിള്‍ ആസിഡു'കളാലും ആരോഗ്യകരമായ 'ഫാറ്റി ആസിഡു'കളാലും സമ്പുഷ്ടമായിരിക്കും.

click me!