Health Tips: വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Published : Jun 03, 2024, 09:39 AM IST
Health Tips: വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Synopsis

വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് 'കൂൺ' അഥവാ മഷ്‌റൂം. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍,  വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. 

അറിയാം കൂണിന്‍റെ മറ്റ് ഗുണങ്ങള്‍: 

1. രോഗ പ്രതിരോധശേഷി 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കൂണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

2. കൊളസ്ട്രോള്‍

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മഷ്റൂമിന് കഴിവുണ്ട്. കൂടാതെ സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.  കൂണിലുള്ള നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

3. പ്രമേഹം 

നാരുകള്‍ അടങ്ങിയ കൂണ്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. കുടലിന്‍റെ ആരോഗ്യം

ഫൈബറും പ്രീബയോട്ടിക് ഗുണങ്ങളും അടങ്ങിയ മഷ്റൂം കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

5. എല്ലുകളുടെ ആരോഗ്യം 

കാത്സ്യം ധാരാളം അടങ്ങിയ മഷ്റൂം എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

6. കണ്ണിന്‍റെ ആരോഗ്യം

ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

7. വണ്ണം കുറയ്ക്കാന്‍

100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകള്‍ അടങ്ങിയ മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. അതുവഴി വണ്ണം കുറയ്ക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഉരുളക്കിഴങ്ങ് ഇങ്ങനെ മുഖത്ത് പുരട്ടൂ; പാടുകള്‍ മുതല്‍ ചുളിവുകള്‍ വരെ മാറും

youtubevideo


 

PREV
click me!

Recommended Stories

പീനട്ട് കഴിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
മധുരക്കിഴങ്ങിന്റെ ഈ എട്ട് ആരോ​ഗ്യ ​ഗുണങ്ങൾ അറിയാതെ പോകരുത് ‌