നിങ്ങളുടെ ഭക്ഷണത്തിൽ കുരുമുളക് വിതറുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

Published : Jan 17, 2025, 10:48 AM IST
നിങ്ങളുടെ ഭക്ഷണത്തിൽ കുരുമുളക് വിതറുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

Synopsis

മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കുരുമുളക് വിതറുന്നത് തണുപ്പുകാലത്തെ ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് കുരുമുളക്. പ്രത്യേകിച്ച് മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കുരുമുളക് വിതറുന്നത് തണുപ്പുകാലത്തെ ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ തടയാനും സഹായിക്കുന്നു. ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സാധാരണ ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ കഴിയുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. 

ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കും. കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ കുരുമുളകിലെ പൈപ്പറിൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കുരുമുളക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

youtubevideo


 

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍