വെജിറ്റബിള്‍ സാലഡ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ....

By Web TeamFirst Published Dec 20, 2020, 1:35 PM IST
Highlights

 വേവിക്കാത്തതിനാലും സംസ്കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങൾ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നില്ല എന്നതും മെച്ചമാണ്.

സാലഡ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചൊരു ഭക്ഷണമാണ് സാലഡ്. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്.

 വേവിക്കാത്തതിനാലും സംസ്കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങൾ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നില്ല എന്നതും മെച്ചമാണ്. വളരെ ഹെൽത്തിയായ ഒരു വെജിറ്റബിൾ സാലഡ് എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്.

വേണ്ട ചേരുവകൾ...

1. കാരറ്റ് – നാല്, (നീളത്തിൽ   കനം കുറച്ചു മുറിച്ചത്)
 കാബേജ് കനം കുറച്ചരിഞ്ഞത്  – ഒന്നരക്കപ്പ്
 സവാള – ഒരു ചെറുത് (കനം കുറച്ചരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം  ( പൊടിയായി   അരിഞ്ഞത്)
കാപ്സിക്കം – ഒന്നിന്റെ പകുതി  

2. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
  തേൻ – രണ്ടു വലിയ സ്പൂൺ
   ഉപ്പ് – പാകത്തിന്

3. മല്ലിയില പൊടിയായി അരിഞ്ഞത്   പാകത്തിന്
നൂഡിൽസ് വറുത്തത്                         അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം...

 ഒന്നാമത്തെ ചേരുവ അരിഞ്ഞതു തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം. വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ ഊറ്റിയെടുത്ത ശേഷം രണ്ടാമത്തെ മിക്സും മല്ലിയിലയും ചേർത്തു മെല്ലേ യോജിപ്പിക്കുക. മുകളിൽ ന്യൂഡിൽസ് വിതറി ശേഷം വിളമ്പുക.

 

 

click me!