
വീട്ടുജോലി, പ്രത്യേകിച്ച് അടുക്കള ജോലിയെന്നാല്‍ നിസാരമാണെന്നാണ് മിക്കവരും ചിന്തിക്കുക. എന്നാല്‍ പതിവായി അടുക്കള ജോലി ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏത് ചെറിയ സംഗതിയാണെങ്കിലും അടുക്കളയില്‍ അതിന് വേണ്ടി സമയവും അധ്വാനവും ചെലവിടേണ്ടത് ആവശ്യമാണ്. ഇന്ന് പല ഉപകരണങ്ങളും ഇത്തരത്തിലുള്ള ജോലികള്‍ ലഘൂകരിക്കുന്നതിന് സഹായകമായി ഉണ്ട്.
എങ്കില്‍പോലും പല കാര്യങ്ങള്‍ക്കും മനുഷ്യര്‍ തന്നെ സ്വന്തം അധ്വാനം മാറ്റിവയ്ക്കേണ്ടതായി വരാം. അങ്ങനെയൊരു ജോലിയാണ് പച്ചക്കറികളോ പഴങ്ങളോ മുറിച്ചെടുക്കുകയെന്നത്. ഫ്രൂട്ട് കട്ടര്‍- വെജിറ്റബിള്‍ കട്ടര്‍ എല്ലാം ഇപ്പോള്‍ വിപണിയിലുണ്ടെങ്കിലും വൃത്തിയായി പല പച്ചക്കറികളും പഴങ്ങളും മുറിച്ചെടുക്കാൻ ഇങ്ങനെയുള്ള ഉപകരണങ്ങള്‍ ഫലപ്രദമാകണമെന്നില്ല.
അങ്ങനെ വരുമ്പോള്‍ ഈ ജോലികള്‍ എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ അറിഞ്ഞാല്‍ അത് ഉപകാരപ്രദമായിരിക്കുമല്ലോ. അത്തരത്തില്‍ തണ്ണിമത്തൻ എളുപ്പത്തില്‍ മുറിച്ചെടുക്കാവുന്നൊരു രീതി പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ. അടുക്കളയില്‍ എപ്പോഴും സജീവമായിരിക്കുന്നവരെ സംബന്ധിച്ച് ഒരുപാട് സഹായകമായ പൊടിക്കൈ ആണ് വീഡിയോയില്‍ കാണിക്കുന്നത്.
കത്തിയുപയോഗിച്ച് തന്നെയാണ് ഇതില്‍ തണ്ണിമത്തൻ മുറിച്ചെടുക്കുന്നത്. എന്നാല്‍ ഒരേ അളവില്‍ വൃത്തിയായി കഷ്ണങ്ങളാക്കിയെടുക്കുന്നത് എങ്ങനെയെന്നാണ് പ്രധാനമായും കാണിക്കുന്നത്. ഒപ്പം തന്നെ മിനുറ്റുകള്‍ക്കുള്ളില്‍ ഒരു വലിയ തണ്ണിമത്തൻ വരെ ഇങ്ങനെ ഭംഗിയായി മുറിച്ചെടുക്കാൻ സാധിക്കും. കാണുമ്പോഴേ ഇതിന്‍റെ എളുപ്പം നമുക്ക് അനുഭവപ്പെടുകയും ചെയ്യാം.
വീഡിയോ കണ്ടുനോക്കൂ...
പാചകത്തിലും വീട്ടുജോലിയിലുമെല്ലാം താല്‍പര്യമുള്ള നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെയധികം പ്രയോജനപ്രദമായൊരു പൊടിക്കൈ തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഏത് ഫ്രൂട്ട് ആണെങ്കിലും അവ എളുപ്പത്തില്‍ ഭംഗിയായി മുറിച്ചെടുക്കുന്നതിന് പ്രൊഫഷണല്‍ രീതിയുണ്ടെന്നും തണ്ണിമത്തന്‍റെ കാര്യത്തില്‍ ഇതാണ് പ്രൊഫഷണല്‍ രീതിയെന്നും പലരും പറയുന്നു.
Also Read:- ഈ ഇലയിട്ട് വച്ചാൽ പരിപ്പ് - ധാന്യങ്ങൾ എന്നിവ ദീർഘനാൾ കേടാകാതിരിക്കും...