സ്ത്രീകൾക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ കഴിക്കാം

Published : Jul 12, 2025, 11:09 AM ISTUpdated : Jul 12, 2025, 11:10 AM IST
muscle build

Synopsis

35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

പേശികളുടെ വളർച്ച ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ട

പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ഗ്രീക്ക് യോഗര്‍ട്ട്

പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

3. ചിക്കന്‍ ബ്രെസ്റ്റ്

ചിക്കന്‍ ബ്രെസ്റ്റിലും പ്രോട്ടീന്‍ ധാരാളമുണ്ട്.അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്.

4. പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, നാരുകള്‍, അയേണ്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

5. പഴങ്ങള്‍

നേന്ത്രപ്പഴം, പേരയ്ക്ക, മാതളം, പപ്പായ, പാഷൻഫ്രൂട്ട്, അവക്കാഡോ, ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട്, ബെറി പഴങ്ങള്‍ തുടങ്ങിയവ കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. നട്സും സീഡുകളും

ബദാം, ചിയാ സീഡ് തുടങ്ങിയ നട്സും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

മുരിങ്ങയിലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?