റാ​ഗിയും ഫ്ളാക്സ് സീഡുമെല്ലാം ചേർത്തൊരു ഹെൽത്തി ലഡ്ഡു ; റെസിപ്പി

Published : Jan 25, 2025, 11:27 AM ISTUpdated : Jan 25, 2025, 01:36 PM IST
റാ​ഗിയും ഫ്ളാക്സ് സീഡുമെല്ലാം ചേർത്തൊരു ഹെൽത്തി ലഡ്ഡു ; റെസിപ്പി

Synopsis

ഫ്ളാക്സ് സീഡ്സ്, റാ​ഗി എന്നിവയെല്ലാം ചേർത്ത് കൊണ്ടൊരു ഹെൽത്തി ലഡ്ഡു. ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ഡയറ്റ് നോക്കുമ്പോൾ മധുരം കഴിക്കാൻ തോന്നാറില്ലേ?. അപ്പോൾ ഒന്നും നോക്കേണ്ട. ഒരു ഹെൽത്തി ഹെൽത്തി ലഡ്ഡു തന്നെ തയ്യാറാക്കാവുന്നതാണ്. ഫ്ളാക്സ് സീഡ്സ്, റാ​ഗി എന്നിവയെല്ലാം ചേർത്ത് കൊണ്ടൊരു ഹെൽത്തി ലഡ്ഡു.

വേണ്ട  ചേരുവകൾ 

  • ഫിംഗർ മില്ലറ്റ് അല്ലെങ്കിൽ റാഗി മാവ്                                  300 ഗ്രാം
  • നെയ്യ്                                                                                         4 ടേബിൾ സ്പൂൺ
  • ഫ്ളാക്സ് സീഡ്സ്                                                                               250 ഗ്രാം
  • സൂര്യകാന്തി വിത്തുകൾ                                                          200 ഗ്രാം
  • മത്തങ്ങ വിത്തുകൾ                                                                   150 ഗ്രാം
  • ബദാം                                                                                              100 ഗ്രാം
  • വെളുത്ത എള്ള്                                                                             200 ഗ്രാം
  • കാരം വിത്ത്                                                                                  2 ടീസ്പൂൺ
  • കറുത്ത ജീരകം                                                                          1 ടീസ്പൂൺ
  • ഏലം                                                                                             50 ഗ്രാം അല്ലെങ്കിൽ 3 ടീസ്പൂൺ
  • ഈന്തപ്പഴം, ശർക്കര                                                                        250 ഗ്രാം
  • ഉണങ്ങിയ തേങ്ങ അരിഞ്ഞത്                                            100 മുതൽ 200 ഗ്രാം വരെ
  • ഈന്തപ്പഴം                                                                                 200 ഗ്രാം വിത്തില്ലാത്തതും അരിഞ്ഞതും 
  • ഉണങ്ങിയ വാൽനട്ട്                                                                100 ഗ്രാം
  • കശുവണ്ടിയും ഉണക്കമുന്തിരിയും                                  100 ഗ്രാം വീതം
  • ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ                                    1 കപ്പ് 
  • ശർക്കര ഉരുകാൻ                                                                   1/2 കപ്പ് വെള്ളം

തയ്യാറാക്കുന്ന വിധം

റാഗി മാവ് നല്ലപോലെ ചൂടാക്കി മാറ്റിവയ്ക്കുക അതിനുശേഷം പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് നമുക്ക് ഫ്ലാക്സ് സീഡ്സ് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം സൂര്യകാന്തി വിത്തുകൾ അതിലേക്ക് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക. ശേഷം മത്തങ്ങ വിത്തുക‌ളും ബദാമും ചേർത്ത് നന്നായിട്ട് വറുത്ത് എടുക്കുക. ശേഷം വെളുത്ത എള്ള് നല്ലപോലെ വറുത്തെടുക്കുക. കറുത്ത ജീരകം നന്നായിട്ട് വറുത്ത് എടുക്കുക. ഏലയ്ക്ക പൊടി നല്ലപോലെ വറുത്തെടുക്കുക. ഉണങ്ങിയ തേങ്ങ അരിഞ്ഞത് നന്നായിട്ട് വറുത്തെടുക്കുക. ശേഷം ഉണങ്ങിയ വാൾനട്ടും നല്ലപോലെ വറുത്തെടുക്കണം.  അതിനുശേഷം അണ്ടിപ്പരിപ്പും നല്ല പോലെ വറുത്തെടുക്കുക. ഇനി ശർക്കര വെള്ളം ഒഴിച്ച് അതിലേക്ക് റാഗിപ്പൊടിയും ചേർത്ത് വറുത്ത ചേരുവകൾ എല്ലാം നല്ലപോലെ ഒന്ന് പൊടിച്ചെടുത്ത് അതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് നെയ്യും ചേർത്ത് ഡെസിക്കേറ്റഡ് കോക്കനട്ടും ചേർത്ത് ഉണങ്ങിയ ഈന്തപ്പഴവും  കൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനെ ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ്. എല്ലാ ദിവസവും ഒരെണ്ണം വെച്ച് കഴിക്കാവുന്ന ഹെൽത്തി ആയിട്ടുള്ള ലഡു ആണിത്.
 

PREV
click me!

Recommended Stories

ആൽമണ്ട് ബട്ടർ കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
മുഖം കണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കേണ്ട പഴങ്ങൾ