കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

Published : Jun 30, 2024, 11:36 AM ISTUpdated : Jun 30, 2024, 12:06 PM IST
കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ;  എളുപ്പം തയ്യാറാക്കാം

Synopsis

ചക്ക സീസൺ തീരുന്നതിന് മുന്നെയൊന്നു ഉണ്ടാക്കൂ ചക്ക ഇടിയപ്പം. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ചക്കപ്പഴം ഉണ്ടെങ്കിൽ ഒന്നും ആലോചിക്കേണ്ട ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയാലോ?. ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം തയ്യാറാക്കാം. 

          വേണ്ട ചേരുവകൾ 

  • പഴുത്ത ചക്കപ്പഴം        15 എണ്ണം 
  • ഇടിയപ്പം പൊടി           1.5 കപ്പ്‌ 
  • ഉപ്പ്                                   ആവശ്യത്തിന് 
  • തിരുമ്മിയാ തേങ്ങ     ആവശ്യത്തിന് 

      തയ്യാറാകുന്ന വിധം 

ചക്കപ്പഴം ചെറുതായി അരിഞ്ഞു ഒന്ന് ആവികയറ്റി വേവിച്ചെടുക്കുക. തണുത്തു കഴിഞ്ഞു നന്നായി അരച്ചെടുക്കുക. ഇനി എടുത്തു വച്ചിട്ടുള്ള ഇടിയപ്പ പൊടിയിലോട്ടു ഉപ്പും അരച്ച ചക്കയും ചേർത്തു ഇടിയപ്പത്തിന് കുഴക്കുന്നത് പോലെ സോഫ്റ്റ്‌ ആയി കുഴച്ചു സേവനാഴി ഉപയോഗിച്ച് ഇഡലി തട്ടിൽ കുറച്ചു തേങ്ങയും ഇട്ടു ഇടിയപ്പം പോലെ ചുറ്റിച്ചു ഒരു പത്തു മിനിട്ട് ആവികയറ്റി വേവിച്ചെടുത്താൽ നല്ല സോഫ്റ്റ്‌ ആയ ചക്കപ്പഴം ഇടിയപ്പം റെഡി. 

 

PREV
click me!

Recommended Stories

പീച്ച് പഴം സൂപ്പറാണ് ; അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെ
ഉപ്പ് അധികമായാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ വരാം