കൂവളം വെറും ഒരു കായ് അല്ല; ഗുണങ്ങള്‍ പലതാണ്...

Published : Jul 05, 2019, 11:21 PM ISTUpdated : Jul 05, 2019, 11:36 PM IST
കൂവളം വെറും ഒരു കായ് അല്ല; ഗുണങ്ങള്‍ പലതാണ്...

Synopsis

മഴക്കാലത്ത് പല തരത്തിലുളള പകര്‍ച്ചവ്യാധികളും നമ്മളെ തേടിയെത്താം. അതിനാല്‍ ഈ സമയത്ത് പ്രതിരോധശേഷി ആവശ്യമാണ്.

മഴക്കാലത്ത് പല തരത്തിലുളള പകര്‍ച്ചവ്യാധികളും നമ്മളെ തേടിയെത്താം. അതിനാല്‍ ഈ സമയത്ത് പ്രതിരോധശേഷി ആവശ്യമാണ്..  ധാരാളം ആരോഗ്യ ഗുണങ്ങളുളള പഴമാണ് കൂവളം. മഴക്കാലത്താണ്  ഇവ ധാരാളമായി കാണപ്പെടുന്നത്. പ്രതിരോധശേഷിക്ക് ഏറ്റവും മികച്ചതാണ് കൂവളം. 

കൂവളം ദഹനത്തിനും  അതുപോലെ തന്നെ, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ തടയാനും നല്ലതാണ്. പ്രമേഹരോഗികള്‍ക്കും ഇത് നല്ലൊരു ഔഷധമാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

വൈറ്റമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയവയാണ് കൂവളം. അതിനാല്‍ ഇവ ജലദോഷം, തലവേദന, ചെവി വേദന തുടങ്ങിയവ വരാതെ നോക്കുകയും ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുളളവര്‍ക്കും ഈ ഫലം  ഗുണം ചെയ്യും.

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി