ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് വറുത്ത് കഴിക്കുന്നതും നല്ലതാണ്.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഫ്ലാക്സ് സീഡ്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് വറുത്ത് കഴിക്കുന്നതും നല്ലതാണ്. പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Add Asianetnews as a Preferred SourcegooglePreferred

തലച്ചോറിന് നല്ലതാണ്

ഇത് നിങ്ങളുടെ തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കും. ഫ്ലാക്സ് സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലച്ചോറിലെ കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുന്നു

ഫ്ലാക്സ് സീഡ് വറുത്ത് ഒരു സ്പൂൺ രാവിലെയും ഒരു സ്പൂൺ വൈകുന്നേരവും കഴിക്കണം. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം ശരിയായി നിലനിർത്താനും, ഹൃദ്രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

ഭക്ഷണം കഴിച്ചതിന് ശേഷം ഫ്ലാക്സ് സീഡ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ പ്രോട്ടീൻ നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ഭക്ഷണത്തോടുള്ള ആസക്തി തടയുകയും ചെയ്യും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഫൈബർ നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യുന്നു.

ചർമ്മത്തിനും മുടിക്കും ഗുണകരം

വറുത്ത ഫ്ലാക്സ് സീഡിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇതിലെ ഒമേഗ ഫാറ്റി ആസിഡുകൾ ആവശ്യമായ പോഷണം നൽകുകയും ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കുകയും ചെയ്യും.

ഉറക്കം മെച്ചപ്പെടുത്തുന്നു

വറുത്ത ഫ്ലാക്സ് സീഡ് ചെറിയ അളവിൽ പാലിൽ കലർത്തി കുടിക്കാം. എല്ലാ രാത്രിയും ഉറങ്ങുന്നതിന് മുമ്പ് ഇങ്ങനെ കുടിക്കുക. ഇത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ഉറക്കം നിയന്ത്രിക്കുന്നതിന് ആവശ്യമായ സെറോടോണിൻ ഹോർമോണിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.