മൈസൂര്‍ പാക്കിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

Published : Jul 16, 2023, 09:38 PM ISTUpdated : Jul 16, 2023, 09:41 PM IST
മൈസൂര്‍ പാക്കിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

Synopsis

മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരം എന്നും മൈസൂർപാക്കിനെ വിശേഷിപ്പിക്കാം. മൈസൂരുരാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട ഈ മധുരപലഹാരം ഇന്നു ലോകപ്രസിദ്ധമാണ്. 

മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട ഒരു മധുരപലഹാരമാണ് മൈസൂര്‍ പാക്ക്. മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരം എന്നും മൈസൂർപാക്കിനെ വിശേഷിപ്പിക്കാം. മൈസൂരുരാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട ഈ മധുരപലഹാരം ഇന്നു ലോകപ്രസിദ്ധമാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് മധുരപലഹാരമായി മാറിയിരിക്കുകയാണ് മൈസൂര്‍ പാക്ക്. പയറുപൊടി, നെയ്യ്, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് മൈസൂർ പാക്ക് തയ്യാറാക്കുന്നത്. ഏറെ മധുരമുള്ള ഒന്നാണ് ഇവ. അതുകൊണ്ടു തന്നെ കുട്ടികളുടെ ഇഷ്ടപ്പെട്ട മധുരപലഹാരമാണ് ഇവ. 

എന്നാല്‍ മൈസൂര്‍ പാക്കിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ? ഒരു പീസ് മൈസൂര്‍ പാക്കില്‍ 564 കലോറി വരെ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിൽ 68 കലോറിയും പ്രോട്ടീനിൽ 5 കലോറിയും  ഉണ്ട്. ബാക്കിയുള്ള 491 കലോറിയും  ഇതില്‍ അടങ്ങിയിരിക്കുന്ന ഫാറ്റില്‍ നിന്നാണ് ലഭിക്കുന്നത്. ഒരു കഷണം മൈസൂർ പാക്കിൽ മുതിർന്നവരുടെ ആവശ്യത്തിനുള്ള മൊത്തം കലോറിയുടെ 28 ശതമാനം ലഭിക്കും. 

അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, പ്രമേഹ രോഗികള്‍ തുടങ്ങിയവര്‍ മിതമായ അളവില്‍ മാത്രം  മൈസൂര്‍ പാക്ക് കഴിക്കുന്നതാണ് നല്ലത്. കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. മൈസൂര്‍ പാക്ക് അളവില്‍ കൂടുതല്‍ കഴിക്കുന്നത് ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസവും വരുത്താം. അതിനാല്‍ പ്രമേഹ രോഗികള്‍ തങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഇവ കഴിക്കാം. 

Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ എട്ട് ഫേസ് പാക്കുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്