ഹെൽത്തി ഡ്രിങ്ക് ആടിപാൽ എളുപ്പം തയ്യാറാക്കാം

By Web TeamFirst Published Sep 29, 2021, 4:58 PM IST
Highlights

കുട്ടികളെ ഒത്തിരി ആകർഷിക്കുന്ന രുചിയിൽ ആയതുകൊണ്ട് ചായയും കാപ്പിയും ശീലിപ്പിക്കാതെ ഇതൊക്കെ കുടിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

ആടി പാൽ കർക്കിടക സ്പെഷ്യൽ വിഭവം ആണെങ്കിലും നല്ലൊരു പാനീയം കൂടെ ആണ് ആടിപാൽ. കൂടാതെ ചായയും കാപ്പിയും കുടിക്കാത്തവർക്ക് പകരം കുടിക്കാവുന്ന നല്ലൊരു ഡ്രിങ്ക് കൂടെ ആണ് ഈ ആടി പാൽ. പഞ്ചസാര അല്ലാത്തത് കൊണ്ട് തന്നെ ശരീരത്തിന് വളരെ നല്ലതാണ്. കുട്ടികളെ ഒത്തിരി ആകർഷിക്കുന്ന രുചിയിൽ ആയതുകൊണ്ട് ചായയും കാപ്പിയും ശീലിപ്പിക്കാതെ ഇതൊക്കെ കുടിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. എങ്ങനെയാണ് ആടിപാൽ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

തേങ്ങാ പാൽ ഒന്നാം പാൽ                   4 ഗ്ലാസ്‌
രണ്ടാം പാൽ                                              4 ഗ്ലാസ്‌
ശർക്കര                                                     ആവശ്യത്തിന്
ഏലയ്ക്ക പൊടി                                     1 സ്പൂൺ
അരിപൊടി                                              ഒരു സ്പൂൺ
ചെറു പഴം                                                 2 എണ്ണം ( optional )
അണ്ടിപരിപ്പ്                                             3 സ്പൂൺ
നെയ്യ്                                                           1 സ്പൂൺ

തയ്യാറാക്കുന്ന വിധം...

തേങ്ങാപാൽ രണ്ടാം പാലിൽ ശർക്കര പൊടിച്ചത് ചേർത്ത് നന്നായി അലിയിക്കുക. തീ കത്തിച്ച ശേഷം, തീ കുറച്ചു വച്ച് ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക്  ഏലയ്ക്ക പൊടിയും, ഒരു സ്പൂൺ അരിപൊടിയും വെള്ളത്തിൽ കലക്കിയത് ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക, കുറുകി പോകുക അല്ല ചെറിയ ഒരു കുടിക്കാവുന്ന പാകം ആകുന്നതിനു വേണ്ടിയാണു അരിപൊടി ചേർക്കുന്നത്.അതും തിളച്ച ശേഷം ഒന്നാം പാൽ ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി ചൂടായി കഴിയുമ്പോൾ, തീ ഓഫാക്കുക. അതിലേക്കു ചെറുപഴം ചെറുതായി അരിഞ്ഞത് കൂടെ ചേർത്താൽ കൂടുതൽ രുചികരമായി ഉപയോഗിക്കാം. ചൂടോടെയും തണുപ്പിച്ചും കഴിക്കാവുന്നതാണ് ആടി പാൽ. പഴയകാല വിഭവം കൂടെ ആണ് ആടിപാൽ.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

 

click me!