ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങൾ...

Published : Sep 29, 2021, 09:46 AM ISTUpdated : Sep 29, 2021, 09:56 AM IST
ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങൾ...

Synopsis

ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍ അഭേദ്യബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ നല്ലആഹാരം ശീലമാക്കണം.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണു ഹൃദയം. ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍ അഭേദ്യബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ നല്ലആഹാരം ശീലമാക്കണം.

ഹൃദയാരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വാള്‍നട്സ്. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ ഇവ സഹായിക്കും. അതുവഴി ഹൃദയസംബന്ധമായ രോഗങ്ങളെ തടയുകയും ചെയ്യും. 

രണ്ട്... 

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവയ്ക്കും ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്...

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഇവ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

അഞ്ച്...

ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. ഗോതമ്പ്, ഓട്സ്, പയറുകള്‍, ബീന്‍സ്, റാഗി, ചോളം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Also Read: 'ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക'; ഇന്ന് ലോക ഹൃദയാരോഗ്യ ദിനം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്