ആപ്പിൾ മിൽക്ക് ഷേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

By Web TeamFirst Published Feb 15, 2021, 8:38 PM IST
Highlights

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ആപ്പിൾ മിൽക്ക് ഷേക്ക് വളരെ എളുപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...


കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ആപ്പിൾ മിൽക്ക് ഷേക്ക് വളരെ എളുപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ആപ്പിൾ                                    2 എണ്ണം 
(1 എണ്ണം ചെറുതാക്കി ക്യുബാക്കി മുറിച്ചു വയ്ക്കണം, മറ്റേത് തൊലി മാറ്റി വലിയ  കഷ്ണങ്ങളാക്കി വയ്ക്കുക.)
തണുത്ത പാൽ                        2 കപ്പ്‌ 
പഞ്ചസാര /തേൻ               ആവശ്യത്തിന് 
ബദാം /പിസ്ത പൊടിച്ചത്   5 ടേബിൾ സ്പൂണ്‍ 
റോസ്  സിറപ്പ്                   2 ടീസ്പൂണ്‍ 
കറുവപ്പട്ട പൊടിച്ചത്       ഒരു പിഞ്ച് 

തയ്യാറാക്കുന്ന വിധം...

ചെറിയ കഷ്ണങ്ങളായി വച്ചിരിക്കുന്ന ആപ്പിൾ, പഞ്ചസാര ,തണുത്ത പാൽ  എന്നിവ ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിൽ റോസ്‌ സിറപ്പ് ഒഴിക്കുക .ഇതിലേക്ക് ക്യുബാക്കി വച്ച ആപ്പിൾ കഷ്ണങ്ങളിട്ടു കൊടുക്കുക. ഇതിന് മുകളിൽ അടിച്ച് വച്ചിരിക്കുന്ന ആപ്പിൾ - മിൽക്ക്‌  ഒഴിക്കുക. ശേഷം മുകളിൽ ബദാം പൊടിച്ചത് ചേർക്കുക. ഏറ്റവും  മുകളിൽ ഒരു പിഞ്ച് കറുവപ്പട്ട പൊടിച്ചത് ചെറുതായൊന്ന് തൂവി കൊടുക്കുക.

ചോറിന് കളർഫുൾ ബീറ്റ്റൂട്ട് ചമ്മന്തി തയ്യാറാക്കിയാലോ..

click me!