വീട്ടിൽ അവൽ ഇരിപ്പുണ്ടോ....? ലഡു ഉണ്ടാക്കിയാലോ....

By Web TeamFirst Published Nov 5, 2020, 9:16 PM IST
Highlights

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലനൊരു പലഹാരമാണ് അവൽ ലഡു. ഇനി എങ്ങനെയാണ് അവൽ ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം...
 

അവൽ കൊണ്ട് ഉപ്പുമാവ്, മിക്സ്ച്ചർ എന്നിവ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അവൽ കൊണ്ട് ലഡു ഉണ്ടാക്കിയിട്ടുണ്ടോ...? നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലനൊരു പലഹാരമാണ് അവൽ ലഡു. ഇനി എങ്ങനെയാണ് അവൽ ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1. അവൽ                              1 കപ്പ്

2. തേങ്ങ ചിരകിയത്     ‌   5 വലിയ സ്പൂൺ
   ശർക്കരപ്പാനി                 അരക്കപ്പ്
  ഏലയ്ക്കാപ്പൊടി            അര ചെറിയ സ്പൂൺ

3. നെയ്യ്                              ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ അവൽ നന്നായി ചൂടാക്കുക. ശേഷം അവൽ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം അവൽ മിക്സിയിൽ പൊടിച്ചെടുക്കുക. നല്ല പോലെ പൊടി‍ഞ്ഞശേഷം രണ്ടാമത്തെ ചേരുവകൾ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേർത്തിളക്കി ഉരുളകളാക്കി എടുക്കുക. അവൽ ലഡു തയ്യാറായി...

മുട്ട ബജി രുചികരമായി തയ്യാറാക്കാം
 

click me!