ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ ഇതാണ്

By Web TeamFirst Published Nov 5, 2020, 8:41 PM IST
Highlights

നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഏറെ മികച്ചതാണ്.  ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം അന്നജവും മിനറൽസും നാരുകളും ആന്റി ഓക്സിഡന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.  ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്ക് പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. 

 നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഏറെ മികച്ചതാണ്.  ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചു ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. 

ഈന്തപ്പഴത്തിൽ ധാരാളം അയൺ ഉള്ള‌തുകൊണ്ടുതന്നെ വിളർച്ച ഉണ്ടാകുന്നവർക്ക് ഉത്തമമാണ് ഈന്തപ്പഴം. അമിതവണ്ണം, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കുന്ന അപൂരിത ഫാറ്റി ആസിഡുകൾ ഇവയിലുണ്ട്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്‌ ഈന്തപ്പഴം.  ദിവസവും ഇന്തപ്പഴം കഴിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴം കഴിക്കുന്നത് ​ഗുണം ചെയ്യും.

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം...
 

click me!