സ്പെഷ്യൽ അവൽ ലഡു; ഈസി റെസിപ്പി

Web Desk   | Asianet News
Published : Sep 01, 2021, 09:28 AM ISTUpdated : Sep 01, 2021, 11:25 AM IST
സ്പെഷ്യൽ അവൽ ലഡു; ഈസി റെസിപ്പി

Synopsis

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ അവൽ ലഡു. കുറച്ച് ചേരുവകൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് അവൽ ലഡു.

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ അവൽ ലഡു. കുറച്ച് ചേരുവകൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് അവൽ ലഡു.

വേണ്ട ചേരുവകൾ...

അവൽ                                       അര കിലോ
ഏലയ്ക്ക                                     3 എണ്ണം
ശർക്കര                                      കാൽ കിലോ
കപ്പലണ്ടി                                     കാൽ കപ്പ്
കാസ്‌കസ്                                    2 സ്പൂൺ
കൊപ്ര ചെറുതായി അരിഞ്ഞത്  കാൽ കപ്പ്
ബദാം                                          കാൽ കപ്പ്
നെയ്യ്                                            4 സ്പൂൺ
മുന്തിരി                                        കാൽ കപ്പ്

തയ്യാറാക്കുന്ന വിധം...

അവൽ ഒരു ചീന ചട്ടിയിലിട്ട് ചെറിയ തീയിൽ നന്നായി വറുത്തു എടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, ചീന ചട്ടിയിലേക്കു ഒരു സ്പൂൺ നെയ്യൊഴിച്ചു അതിലേക്കു ഉണക്ക തേങ്ങ, ബദാം ചെറുതായി അരിഞ്ഞത്, കസ്‌കസ് എന്നിവ നന്നായി വറുത്തു ഒരു പാത്രത്തിലേക്ക് മാറ്റുക. ചീന ചട്ടിയിൽ നിലക്കടല വറുത്തു എടുക്കുക. മിക്സിയുടെ ജാറിലേക്ക് അവൽ, വറുത്തെടുത്ത ഉണക്ക തേങ്ങ, ബദാം, കസ്‌കസ്, നിലക്കടല, ഏലയ്ക്ക എന്നിവ നന്നായി പൊടിച്ചു എടുക്കുക. പൊടിച്ച പൊടി ഒരു വലിയ പാത്രത്തിലേക്ക് മാറ്റി നെയ്യൊഴിച്ചു നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി അതിലേക്കു മുന്തിരിയും വച്ച് അലങ്കരിച്ചു എടുക്കാം.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍