ദിവസവും പ്രൂൺസ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഉണങ്ങിയ പ്ലം പഴമാണിത്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ഉണ്ട്. ദിവസവും പ്രൂൺസ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പ്രൂൺസിന്റെ ഗുണങ്ങൾ
നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഇത് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ദഹനം മെച്ചപ്പെടുത്തുന്നു
പ്രൂൺസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ നല്ല ദഹനം ലഭിക്കുന്നതിന് ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കാം.
മലബന്ധം അകറ്റുന്നു
ഡയറ്റിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രൂൺസിൽ ധാരാളം ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.
ബലമുള്ള എല്ലുകൾ
ബലമുള്ള എല്ലുകൾ ലഭിക്കാനും ദിവസവും പ്രൂൺസ് കഴിക്കുന്നത് നല്ലതാണ്. കാരണം പ്രൂൺസിൽ ധാരാളം വിറ്റാമിൻ കെയും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
ബ്ലഡ് പ്രഷർ കുറയ്ക്കുന്നു
പ്രൂൺസിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഇത് കഴിക്കാവുന്നതാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രൂൺസ് കഴിക്കുന്നത് നല്ലതാണ്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും കൊളസ്‌ട്രോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് തടയുന്നു
പ്രൂൺസിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് ഡാമേജുകളിൽ നിന്നും സംരക്ഷിക്കുകയും രോഗങ്ങൾ വരുന്നത് തടയുകയും ചെയ്യുന്നു.
ശരീഭാരം നിയന്ത്രിക്കുന്നു
പ്രൂൺസ് കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും.

