ഇതാ ഒരു കിടിലൻ പാന്‍ കേക്ക്, തയ്യാറാക്കുന്ന വിധം

By Web TeamFirst Published Dec 4, 2020, 3:26 PM IST
Highlights

രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിക്കാനും തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പാന്‍കേക്ക്. എങ്ങനെയാണ് പാൻ കേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് പാന്‍കേക്ക്. രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിക്കാനും തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പാന്‍കേക്ക്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണിത്. എങ്ങനെയാണ് പാൻ കേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

മൈദ                                     1 കപ്പ്
നന്നായി പഴുത്ത പഴം      1 എണ്ണം
പാല്‍                                    2 കപ്പ്
പഞ്ചസാര                      2 ടേബിള്‍ സ്പൂണ്‍
വാനില എസെന്‍സ്        1 ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍           1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം മൈദയും ബേക്കിങ് പൗഡറും നന്നായി യോജിപ്പിച്ച ശേഷം പഴം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.  അതിലേക്ക് പഞ്ചസാര, പാല്‍, വാനില എസെന്‍സ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഒരു നോണ്‍സ്റ്റിക് പാനില്‍ വെണ്ണ ഒഴിച്ചതിന് ശേഷം ദോശയെക്കാള്‍ അല്പം കട്ടി കൂടിയ രീതിയില്‍ കേക്ക് ചുടാക്കിയെടുക്കുക.

ചൂടാക്കുന്നതിനനുസരിച്ച് ഇടയ്ക്കിടെ കുറച്ച് വെണ്ണ ചേര്‍ത്തുകൊടുക്കണം. രണ്ട് സൈഡും ആവശ്യത്തിന് വേവിച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടോടെ കഴിക്കുക...

 

click me!