ഏഴ് വയസുകാരി ഓർഡർ ചെയ്‌ത ഭക്ഷണം എത്തിയത് 42 തവണ!

Published : Dec 04, 2020, 09:56 AM ISTUpdated : Dec 04, 2020, 10:08 AM IST
ഏഴ് വയസുകാരി ഓർഡർ ചെയ്‌ത ഭക്ഷണം എത്തിയത് 42 തവണ!

Synopsis

ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ്  ആപ്ലിക്കേഷൻ അധികൃതർ ഇപ്പോള്‍. ഇന്റർനെറ്റിൻറെ സ്പീഡ് കുറവായതിനാൽ കുട്ടി പല തവണ ഓർഡര്‍ ബട്ടണിൽ അമർത്തിയതാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഏഴ് വയസുകാരി ഓർഡർ ചെയ്‌ത ഭക്ഷണം എത്തിയത് 42 തവണ. ഫിലിപ്പീൻസിലാണ് രസകരമായ ഈ സംഭവം നടന്നത്. മുത്തശിക്കും തനിക്കുമായി ഉച്ച ഊണ് ഓർഡര്‍ ചെയ്തതാണ് പെണ്‍കുട്ടി. എന്നാല്‍ കുട്ടിക്ക് ഭക്ഷണവുമായി എത്തിയത് 42 പേരാണ്. അതും ഒരേ ഭക്ഷണം.

ആപ്ലിക്കേഷന്‍റെ തകരാർ മൂലമാണ് വീഴ്‌ച സംഭവിച്ചതെന്നാണ് അധികൃതരുടെ വാദം. രണ്ട് പൊതി  ചോറും ചിക്കൻ ഫ്രൈയുമാണ് ഓർഡർ ചെയ്തത്. എന്നാൽ മിനിറ്റുകള്‍ക്കുള്ളില്‍ ഇതേ ഓർഡറുമായി 42 ഫുഡ് ഡെലിവറി ജീവനക്കാരാണ് പലതവണയായി കുട്ടിയുടെ വീട്ടിലെത്തിയത്. 

ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ്  ആപ്ലിക്കേഷൻ അധികൃതർ ഇപ്പോള്‍. ഇന്റർനെറ്റിന്‍റെ സ്പീഡ് കുറവായതിനാൽ കുട്ടി പല തവണ ഓർഡര്‍ ബട്ടണിൽ അമർത്തിയതാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്തായാലും 189 ഫിലിപ്പൈൻ ഡോളറിന് പകരം 7945 ഫിലിപ്പൈൻ ഡോളറാണ് കുട്ടിക്ക് ബില്ലായി എത്തിയത്.

കുട്ടിയെയും മുത്തശ്ശിയെയും സഹായിക്കാൻ സമീപവാസികൾ സന്നദ്ധരാവുകയായിരുന്നു. തുടര്‍ന്ന് അധികം വന്ന ഭക്ഷണ പാക്കറ്റുകൾ സമീപവാസികൾക്കും ബന്ധുക്കൾക്കും വിതരണം ചെയ്തു. ഒരാൾ ഫേസ്ബുക്ക് ലൈവിൽ എത്തി ഈ വിവരം പറഞ്ഞതോടെ കൂടുതൽ പേർ ഭക്ഷണം വാങ്ങാൻ എത്തുകയും ചെയ്തു.

Also Read: 2600 രൂപയുടെ ഫ്രഞ്ച് ഫ്രൈസ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് മൂന്നുവയസുകാരന്‍; അമ്പരന്ന് അമ്മ

PREV
click me!

Recommended Stories

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍