വാഴപ്പിണ്ടിയും ചെറുപയറും കൊണ്ടൊരു തോരൻ; എളുപ്പം തയ്യാറാക്കാം

By Web TeamFirst Published Jun 9, 2021, 8:37 AM IST
Highlights

വാഴപ്പിണ്ടിയും ചെറുപയറും കൊണ്ട് കിടിലനൊരു തോരൻ തയ്യാറാക്കിയാലോ. വളരെ എളുപ്പവും ഹെൽത്തിയുമായ വിഭവമാണ് ഇത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.. 

വാഴപ്പിണ്ടിയും ചെറുപയറും കൊണ്ട് കിടിലനൊരു തോരൻ തയ്യാറാക്കിയാലോ. വളരെ എളുപ്പവും ഹെൽത്തിയുമായ വിഭവമാണ് ഇത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.. 

വേണ്ട ചേരുവകൾ...

വെളിച്ചെണ്ണ                         2 ടീസ്പൂൺ
കടുക്                                   1 ടീസ്പൂൺ
വറ്റൽ മുളക്                        3 എണ്ണം 
സവാള  ഒന്ന് ‌                      1 എണ്ണം(കൊത്തി അരിഞ്ഞത്)
കറിവേപ്പില തണ്ട്             ആവശ്യത്തിന് 
തേങ്ങാ ചിരകിയത്            മുക്കാൽ കപ്പ് 
പച്ചമുളക്                              രണ്ടെണ്ണം 
ഇഞ്ചി                                    അര ടീസ്പൂൺ 
വെളുത്തുള്ള                        മൂന്ന് അല്ലി 
ചുവന്നുള്ളി                          5 എണ്ണം
ജീരകം                                കാൽ ടീസ്പൂൺ 
മഞ്ഞൾ പൊടി                   അര ടീസ്പൂൺ 
വാഴപ്പിണ്ടി                          മൂന്ന് കപ്പ് 
ചെറുപയർ                          അര കപ്പ് 
ഉപ്പ്                                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം... 

ആദ്യം ചെറുപയർ കുക്കറിൽ അല്പം ഉപ്പിട്ട് ഇട്ടു  വേവിച്ചെടുക്കാം. വാഴപ്പിണ്ടി വട്ടത്തിൽ മുറിക്കണം. അതിനു ശേഷം കൈകൊണ്ട് തിരുമ്മി അതിലെ നാര് മാറ്റാം. ഇനി അത് ചെറുതായി മുറിച്ചു വയ്ക്കാം. ഏകദേശം സവാള അരിഞ്ഞു വയ്ക്കുന്ന പോലെ. ഇനി തേങ്ങാ കൂട്ട് തയ്യാറാക്കാം. തേങ്ങയും ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചമുളകും ജീരകവും മഞ്ഞൾപൊടിയും ഉപ്പും ചേർത്തു വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് ചതച്ചു എടുക്കണം. (അരഞ്ഞു പേസ്റ്റ് പോലെ ആയി പോകരുത്). ഇനി പാചകം ചെയ്തു തുടങ്ങാം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കാം, പിന്നെ വറ്റൽ മുളകും കറിവേപ്പിലയും ഇടാം, ഇനി ഇഞ്ചി വഴറ്റാം, ശേഷം സവാളയും. എല്ലാം മൂത്തു കഴിയുമ്പോൾ തേങ്ങാ കൂട്ട് ചേർത്ത് കൊടുക്കാം.  പച്ച മണം മാറിയ ശേഷം വാഴപ്പിണ്ടി ചേർക്കാം. മൂടി വച്ച് നന്നായി വേവിച്ചെടുക്കാം. വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് വേവിക്കാം. വെന്തു കഴിഞ്ഞാൽ ചെറുപയർ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കാം. വെള്ള മയം ഒട്ടും ഉണ്ടാകാതെ നോക്കണം. ഇനി വാങ്ങി വയ്ക്കാം.

തയ്യാറാക്കിയത്:
നീനു സാംസൺ

പൊട്ടുകടല കൊണ്ട് സ്പെഷ്യൽ മുറുക്ക്; ഇങ്ങനെ തയ്യാറാക്കി നോക്കൂ

click me!