മുറുക്ക് ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... മുറുക്ക് പലരീതിയിൽ തയ്യാറാക്കാം. പൊട്ടുകടല കൊണ്ടും മുറുക്ക് എളുപ്പം തയ്യാറാക്കാം.. 

മുറുക്ക് ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... മുറുക്ക് പലരീതിയിൽ തയ്യാറാക്കാം. പൊട്ടുകടല കൊണ്ടും മുറുക്ക് എളുപ്പം തയ്യാറാക്കാം..

വേണ്ട ചേരുവകൾ...

അരിപൊടി 2 കപ്പ്‌
വറുത്തു പൊടിച്ച പൊട്ടുകടല പൊടി 1/4 കപ്പ്‌
മുളക് പൊടി 3 ടീസ്പൂൺ
കായപൊടി 1/2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
എള്ള് 1/2 ടീസ്പൂൺ 
വെണ്ണ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ വറുക്കുവാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ സേവനാഴിയിൽ സ്റ്റാർ ചില്ലുപയോഗിച്ച് പിഴിയുക. ഇടയ്ക്കിടെ മറിച്ചിടുക. ബ്രൗൺ നിറമാകുമ്പോൾ വാങ്ങി എടുക്കുക. നല്ല സോഫ്റ്റ്‌ ആന്റ് ക്രിസ്പ്പി മുറുക്ക് തയ്യാർ...

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; വാഴപ്പിണ്ടി കൊണ്ട് സ്പെഷ്യൽ ദോശ

തയ്യാറാക്കിയത്:
പ്രഭ,
ദുബായ്