ബ്രെഡ് കൊണ്ട് ബജി ഉണ്ടാക്കിയാലോ, വളരെ ഈസിയായി തയ്യാറാക്കാം...

Web Desk   | Asianet News
Published : Sep 24, 2020, 03:24 PM ISTUpdated : Sep 24, 2020, 03:31 PM IST
ബ്രെഡ് കൊണ്ട് ബജി ഉണ്ടാക്കിയാലോ, വളരെ ഈസിയായി തയ്യാറാക്കാം...

Synopsis

കായബജി, മുട്ട ബജി, മുളക് ബജി ഈ പറഞ്ഞ ബജികളെല്ലാം നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ബ്രെഡ് ബജി നിങ്ങൾ കഴിച്ചിട്ടുണ്ടോ... മറ്റ് ബജികളെ പോലെ തന്നെ ബ്രെഡ് ബജിയ്ക്കും കിടിലൻ രുചിയാണ്...

വെെകുന്നേരം ചായയ്ക്കൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടെങ്കിൽ എല്ലാവർക്കും സന്തോഷമായിരിക്കില്ലേ. നാല് മണി പലഹാരമായി ബജി കഴിക്കാറുണ്ടല്ലോ. കായബജി, മുട്ട ബജി, മുളക് ബജി ഈ പറഞ്ഞ ബജികളെല്ലാം നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ബ്രെഡ് ബജി നിങ്ങൾ കഴിച്ചിട്ടുണ്ടോ... മറ്റ് ബജികളെ പോലെ തന്നെ ബ്രെഡ് ബജിയ്ക്കും കിടിലൻ രുചിയാണ്... ഇനി എങ്ങനെയാണ് ബ്രെഡ് ബജി ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ബ്രെഡ്‌               5 എണ്ണം
കടലമാവ്         1 കപ്പ്
അരിപ്പൊടി      1 ടീ സ്പൂൺ
ഉപ്പ്                   ആവശ്യത്തിന്
മുളകുപൊടി     1 ടീ സ്പൂൺ
കായം                ഒരു നുള്ള്
എണ്ണ                    500 ഗ്രാം

തയ്യാറാക്കുന്ന വിധം...

ആദ്യം ബ്രെഡ് ഓരോന്നും കോൺ ഷേപ്പിൽ മുറിച്ച് വയ്ക്കുക. കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, കായം എന്നിവ ചേർത്ത് നന്നായി കലക്കി വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ചൂടാകുമ്പോൾ ഓരോ പീസ് ബ്രഡും കടലമാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. ബ്രെഡ് ബജി തയ്യാറായി...

റവ ഇരിപ്പുണ്ടോ...? കൊഴുക്കട്ട ഉണ്ടാക്കിയാലോ....
 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍