കെഎസ്ആര്‍ടിസി ബസില്‍ ഇനി ഭക്ഷണവും; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

By Web TeamFirst Published Sep 23, 2020, 9:31 PM IST
Highlights

മില്‍മയുമായി ചേര്‍ന്ന് ആദ്യ 'ഫുഡ് ട്രക്ക്' തിരുവനന്തപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ബസുകള്‍ നശിക്കുന്നത് ഒഴിവാക്കാമെന്ന് മാത്രമല്ല, കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ഈ പദ്ധതി മൂലം സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

ഫുഡ് ട്രക്കുകള്‍ പുതിയകാലത്തെ ഭക്ഷണ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറിക്കഴിഞ്ഞു. തെരുവുകളിലും റോഡരികുകളിലും ആളുകള്‍ ഒഴുകിയെത്തുന്ന കേന്ദ്രങ്ങളിലുമെല്ലാം വാഹനങ്ങള്‍ നവീകരിച്ച് സഞ്ചരിക്കുന്ന 'ഫുഡ് ട്രക്കു'കള്‍ നാം കാണാറുണ്ട്. 

ഇപ്പോഴിതാ കെഎസ്ആര്‍ടിസി ബസുകളും ഇത്തരത്തിലുള്ള 'ഫുഡ് ട്രക്കു'കളാക്കാന്‍ തയ്യാറെടുക്കുകയാണ്. പഴയ ബസുകള്‍ വെറുതെ കിടന്ന് നശിച്ചുപോകുന്നത് തടയാനായി സംസ്ഥാന സര്‍ക്കാരാണ് പുതിയ ആശയം രൂപീകരിച്ചിരിക്കുന്നത്. ബസുകള്‍ക്ക് രൂപമാറ്റം വരുത്തി അത് 'ഫുഡ് ട്രക്ക്' ആയി മാറ്റുകയാണ് പുതിയ പദ്ധതിയില്‍. 

മില്‍മയുമായി ചേര്‍ന്ന് ആദ്യ 'ഫുഡ് ട്രക്ക്' തിരുവനന്തപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ബസുകള്‍ നശിക്കുന്നത് ഒഴിവാക്കാമെന്ന് മാത്രമല്ല, കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ഈ പദ്ധതി മൂലം സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ഇതേ മാതൃകയില്‍ സംസ്ഥാനത്ത് കൂടുതല്‍ 'ഫുഡ് ട്രക്കു'കള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
 

Also Read:- കൊറോണക്കാലത്തെ 'സ്ട്രീറ്റ് ഫുഡ്'; കിടിലന്‍ ഐഡിയക്ക് കയ്യടി...

click me!