കാരറ്റ് കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കിയാലോ...

Web Desk   | Asianet News
Published : Aug 22, 2020, 10:19 PM IST
കാരറ്റ് കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കിയാലോ...

Synopsis

വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കാരറ്റ് ഹൽവ. എങ്ങനെയാണ് കാരറ്റ് ഹൽവ ഉണ്ടാക്കുന്നതെന്ന് നോക്കാം...

കാരറ്റ് കൊണ്ട് കിടിലനൊരു ഹൽവ ഉണ്ടാക്കിയാലോ. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കാരറ്റ് ഹൽവ. എങ്ങനെയാണ് കാരറ്റ് ഹൽവ ഉണ്ടാക്കുന്നതെന്ന് നോക്കാം...

 വേണ്ട ചേരുവകൾ...

കാരറ്റ്                                  1 കിലോ (ചെറുതായി ചീകിയെടുത്തത്)
 പഞ്ചസാര                         200 ഗ്രാം
 പാല്‍                                  250 മില്ലി ലിറ്റർ
 നെയ്യ്                                  3 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്     കാല്‍ ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്            10 എണ്ണം
 ബദാം                                 10 എണ്ണം

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കാരറ്റ് ചേര്‍ത്ത് ചെറുതീയില്‍ മൂടിവച്ച് 20 മിനിറ്റ് വേവിക്കുക. ശേഷം ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കണം. കാരറ്റ് നന്നായി വെന്തതിനു ശേഷം മൂടിവെയ്ക്കാതെ നന്നായി ഇളക്കി വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. 10 മിനിറ്റ് കഴിയുമ്പോള്‍ മൂടി തുറന്ന് നന്നായി ഇളക്കി വെള്ളം ബാക്കിയുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റിയെടുക്കുക. പഞ്ചസാര അലിഞ്ഞ് പാത്രത്തിന്റെ വശങ്ങളില്‍നിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോള്‍ ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത നട്‌സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലയ്ക്കപ്പൊടി കൂടി ചേര്‍ത്തിളക്കി വിളമ്പുക.

തുളസി ചായ കുടിച്ചാൽ അഞ്ചുണ്ട് ​ഗുണങ്ങൾ

തയ്യാറാക്കിയത്:
​ഗീതാ കുമാരി

PREV
click me!

Recommended Stories

മല്ലിയില സൂപ്പറാണ്, പതിവായി കഴിച്ചാൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റാം
ദിവസവും ഒരു പിടി പിസ്ത കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം