തുളസി ചായ കുടിച്ചാൽ അഞ്ചുണ്ട് ​ഗുണങ്ങൾ

By Web TeamFirst Published Aug 22, 2020, 9:26 PM IST
Highlights

ചായ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ദിവസവും ഒരു ​ഗ്ലാസ് തുളസി ചായ കുടിച്ച് നോക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല...

നമ്മളിൽ ഭൂരിഭാഗവും ചായ പ്രേമികളാണ്. പല ആളുകളും വ്യത്യസ്ത തരം ചായയാണ് ഇഷ്ടപ്പെടുന്നത്. ചിലർ കട്ടൻ ചായ ഇഷ്ടപ്പെടുമ്പോൾ വേറെ ചിലർ മസാല ചായയാണ് ഇഷ്ടപ്പെടുന്നത്. ഇനി മുതൽ ദിവസവും ഒരു കപ്പ് 'തുളസി ചായ' കുടിക്കുന്നത് ശീലമാക്കൂ. ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം....

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു...

തുളസി ചായ കുടിക്കുന്നത് ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിയ്ക്കുണ്ട്. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ വേഗം ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി ചായ.

സമ്മർദ്ദം കുറയ്ക്കുന്നു...

 സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ സാധാരണ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു.  

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു...

 ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. തുളസി ചായ ദിവസവും കഴിക്കുന്നത് കാർബണുകളുടെയും കൊഴുപ്പിന്റെയും ഉപാപചയ പ്രവർത്തനത്തെ സഹായിക്കുന്നു.

വായയുടെ ആരോ​ഗ്യം കാത്ത് സൂക്ഷിക്കാം...

തുളസി ചായയിൽ ആന്റി മൈക്രോബയൽ ഗുണങ്ങളുടെ സാന്നിധ്യം വായിലെ ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കുമെതിരെ പോരാടാൻ സഹായിക്കുന്നു. . ഇത് ഒരു മൗത്ത് ഫ്രെഷ്‌നറായി പ്രവർത്തിക്കുകയും വായ്നാറ്റം അകറ്റുവാൻ സഹായിക്കുകയും ചെയ്യുന്നു.

ദഹനം മെച്ചപ്പെടുത്തും...

തുളസി ചായയ്ക്ക് ദഹന ഗ്രന്ഥിയുടെ പ്രവർത്തന ക്ഷമത മികവുറ്റതാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ, ഭക്ഷണ ശേഷം ഒരു തുളസി ചായ കുടിക്കുന്നത് ഭക്ഷണ പദാർത്ഥങ്ങൾ പൂർണ്ണമായും വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കുന്നു.

തുളസി ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം....

തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്താല്‍ തുളസി ചായ തയ്യാറാക്കാം. തേനും നാരങ്ങനീരും ഒരോരുത്തരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ഇഷ്ടപ്പെട്ട് രുചിയില്‍ ആരോഗ്യത്തെക്കൂടി പരിഗണിച്ച് എല്ലാവര്‍ക്കും തുളസി ചായ തയ്യാറാക്കാവുന്നതാണ്.

വണ്ണം കുറയാനും 'ഇമ്മ്യൂണിറ്റി'ക്കും സ്‌പെഷ്യല്‍ ജ്യൂസ്; തയ്യാറാക്കാനോ 'ഈസി' 

click me!