കാരറ്റ് മിൽക്ക് ഷേക്ക് എളുപ്പം തയ്യാറാക്കാം

Web Desk   | Asianet News
Published : Oct 07, 2021, 08:29 PM IST
കാരറ്റ് മിൽക്ക് ഷേക്ക് എളുപ്പം തയ്യാറാക്കാം

Synopsis

ഷേക്കുകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ. ആപ്പിൾ, പെെനാപ്പിൾ, മാമ്പഴം, പേരയ്ക്ക ഇങ്ങനെ തുടങ്ങിയ പഴങ്ങളിൽ ഷേക്കുകൾ തയ്യാറാക്കാറുണ്ടല്ലോ. പോഷകങ്ങൾ നിറഞ്ഞ കാരറ്റ് കൊണ്ട് ഒരു ഷേക്ക് തയ്യാറാക്കിയാലോ...

വീട്ടിൽ എപ്പോഴും കാരറ്റ് ഉണ്ടാകുമല്ലോ..ഒരു ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ കാരറ്റ് കൊണ്ട് കിടിലൻ ഷേക്ക് തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഷേക്ക്...

വേണ്ട ചേരുവകൾ...

വേവിച്ച കാരറ്റ്          2 എണ്ണം
പഞ്ചസാര                 2 ടേബിൾ സ്പൂൺ
ഏലയ്ക്ക                 1 എണ്ണം
തണുത്ത പാൽ         1 കപ്പ് 
ഐസ്ക്രീം              2 സ്കൂപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ശേഷം ​ഗ്ലാസിലേക്ക് ഒഴിച്ച് പിസ്ത,ബദാം എന്നിവ പൊടിച്ചത് ചേർത്ത് അലങ്കരിക്കുക.

ഇതാണ് 'ബാഹുബലി പാനി പൂരി'; ഇതെങ്ങനെ കഴിക്കുമെന്ന് ആളുകള്‍; വീഡിയോ വൈറല്‍

PREV
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ