Asianet News MalayalamAsianet News Malayalam

ഇതാണ് 'ബാഹുബലി പാനി പൂരി'; ഇതെങ്ങനെ കഴിക്കുമെന്ന് ആളുകള്‍; വീഡിയോ വൈറല്‍

ഇപ്പോഴിതാ 'ബാഹുബലി പാനി പൂരി' ആണ് സ്ട്രീറ്റ് ഫുഡ് പ്രേമികളെ ആകര്‍ഷിക്കുന്നത്. മധ്യപ്രദേശിലെ നാഗ്പുരില്‍നിന്നുള്ള തട്ടുകട ഉടമയാണ് ഈ വ്യത്യസ്ത പാനി പൂരിക്ക് പിന്നില്‍. 

Bahubali Pani Puri Has Grabbed the Attention Of Chaat Lovers
Author
Thiruvananthapuram, First Published Oct 6, 2021, 8:03 PM IST

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് (street food ) അഥവാ തെരുവുഭക്ഷണമാണ് പാനി പൂരി ( Pani Puri ). ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞന്‍ പൂരി  ഒറ്റയടിക്ക് വായിലേയ്ക്ക് ഇടണം... ഇത് പറയുമ്പോള്‍ തന്നെ പലരുടെയും വായില്‍ വെള്ളമൂറുന്നുണ്ടാകും. 

ഇപ്പോഴിതാ 'ബാഹുബലി പാനി പൂരി' ആണ് സ്ട്രീറ്റ് ഫുഡ് പ്രേമികളെ ആകര്‍ഷിക്കുന്നത്. മധ്യപ്രദേശിലെ നാഗ്പുരില്‍നിന്നുള്ള തട്ടുകട ഉടമയാണ് ഈ വ്യത്യസ്ത പാനി പൂരിക്ക് പിന്നില്‍. യൂട്യൂബ് ഫുഡ് ബ്ലോഗറായ ലക്ഷ് ദധ്‌വാനിയാണ് ഈ തട്ടുകട ഉടമയെ പാനി പൂരി പ്രേമികള്‍ക്ക് മുന്നില്‍  പരിചയപ്പെടുത്തിയിരിക്കുന്നത്. നാഗ്പുരിലെ പ്രതാപ്‌നഗര്‍ സ്വദേശിയായ ചിരാഗ് കാ ചാസ്‌ക എന്നയാളാണ് 'ബാഹുബലി പാനി പൂരി' തയ്യാറാക്കി നല്‍കുന്നത്. 

ആദ്യം പൂരിയിലേയ്ക്ക് സാധാരണ നിറയ്ക്കാറുള്ള ചട്‌നികളും പാനിയും നിറയ്ക്കും, ശേഷം വേവിച്ച് ഉടച്ച ഉരുളകിഴങ്ങ് സിലിണ്ടര്‍ രൂപത്തില്‍ പൂരിയുടെ മുകളില്‍ നിറയ്ക്കും. ഇതിലേയ്ക്ക് തൈര്, ബൂണ്ടി, മാതളപ്പഴം തുടര്‍ങ്ങിയവയും ചേര്‍ത്താണ് ഈ ബാഹുബലി പാനി പൂരി തയ്യാറാക്കുന്നത്.

46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടത് 32 ലക്ഷത്തിലധികം പേരാണ്. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. കഴിക്കാന്‍ പറ്റാത്ത പാനി പൂരി എന്ന് ചിലര്‍ പറയുമ്പോള്‍, ഈ പാനി പൂരി എങ്ങനെയാണ് കഴിക്കേണ്ടത് എന്നാണ് മറ്റുചിലര്‍ സംശയം ചോദിക്കുന്നത്. 

 

Also Read: നാടന്‍ പൊതിച്ചോറ് രുചിയോടെ കഴിക്കുന്ന മോഹൻലാൽ; വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios