വീട്ടിൽ പഴുത്ത ചക്കയുണ്ടോ; 'ചക്ക അട' ഉണ്ടാക്കിയാലോ ...

Web Desk   | Asianet News
Published : May 17, 2020, 04:49 PM ISTUpdated : May 17, 2020, 05:01 PM IST
വീട്ടിൽ പഴുത്ത ചക്കയുണ്ടോ; 'ചക്ക അട' ഉണ്ടാക്കിയാലോ ...

Synopsis

വീട്ടിൽ പഴുത്ത ചക്ക ഉണ്ടെങ്കിൽ വേറെയൊന്നും ആലോചിക്കേണ്ട, 'ചക്ക അട' എളുപ്പം തയ്യാറാക്കാം...

പഴുത്ത ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. 'ചക്ക അട' എപ്പോഴും ഒരു സ്പെഷ്യൽ വിഭവമാണ്. കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാവുന്ന നല്ലൊരു നാല് മണി പലഹാരമാണ് കൂടിയാണിത്. രുചികരമായി ചക്ക അട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1. പഴുത്ത ചക്കച്ചുള (നുറുക്കിയത്)                  3 കപ്പ്
2. അരിപ്പൊടി                                                      100 ഗ്രാം 
3. തേങ്ങ ചിരകിയത്                                          ഒരു മുറി
4. ശർക്കര                                                              200 ഗ്രാം 
5. ഏലയ്‌ക്കാപ്പൊടി                                         കാൽ ടീസ്‌പൂൺ 
6. വാഴയില വാട്ടിയത്                                        10 എണ്ണം 

തയ്യാറാക്കുന്ന വിധം...

ആദ്യം അരിപ്പൊടി ഇഡ്‌ഡലി മാവിന്റെ പാകത്തിന് കുഴയ്‌ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ തിരുമ്മിവയ്‌ക്കുക. ശേഷം വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോൾ മടക്കുന്നപോലെ മടക്കി ആവിയിൽ വേവിക്കുക. 

തയ്യാറാക്കിയത്:
​ഗീതാ കുമാരി

 

PREV
click me!

Recommended Stories

ശരീരഭാരം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 സുഗന്ധവ്യഞ്ജനങ്ങൾ
ദിവസവും കറുവപ്പട്ട ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ