
വേണ്ട ചേരുവകൾ...
ഉണക്കലരി (കഴുകി വെള്ളത്തിൽ അര
മണിക്കൂർ കുതിർത്തത്) മൂന്ന് പിടി
പഞ്ചസാര ഒന്നര കപ്പ്
പാൽ ഒന്നര ലിറ്റർ
വെള്ളം ഒരു കപ്പ്
ഏലയ്ക്ക പൊടി ഒരു നുള്ള്
തയ്യാറാക്കുന്ന വിധം..
എല്ലാം കൂടി കുക്കറിൽ വേവിക്കുക.
ഒരു വിസിൽ വന്ന് കഴിഞ്ഞാൽ തീ കുറയ്ക്കാം.ശേഷം കുറച്ചു നേരം കൂടി വേവിക്കാം. അരി വെന്ത് ഉടയണം.
അപ്പോഴേക്കും ഒരു പിങ്ക് നിറം വന്നിട്ടുണ്ടാകും.
അവസാനം ഏലയ്ക്ക പൊടിയും ചേർത്ത് കൊടുക്കാം.