നെല്ലിക്ക കൊണ്ടൊരു സ്പെഷ്യൽ കറി; റെസിപ്പി

By Web TeamFirst Published Feb 4, 2023, 7:48 PM IST
Highlights

നെല്ലിക്ക കൊണ്ട് വിവിധ രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഇനി മുതൽ ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം തയ്യാറാക്കിയാലോ..?

ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തെ മലവിസർജ്ജനം നിയന്ത്രിക്കാനും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. 

വിറ്റാമിൻ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും. നെല്ലിക്കയിലെ വിറ്റാമിൻ സിയുടെ ഉള്ളടക്കം ബാക്ടീരിയയെ ചെറുക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് പിങ്ക് ഐ മറ്റ് അണുബാധകളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.

നെല്ലിക്ക കൊണ്ട് വിവിധ രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഇനി മുതൽ ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം തയ്യാറാക്കിയാലോ..?

വേണ്ട ചേരുവകൾ :-

നെല്ലിക്ക                 പത്തെണ്ണം
ഉലുവ                    അര ടീസ്പൂൺ
കടുക്                    അര ടീസ്പൂൺ
കായം                      ഒരു പീസ്
നല്ലെണ്ണ                  രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി         1/4 ടീസ്പൂൺ
മുളകുപൊടി           മൂന്ന് ടീസ്പൂൺ
പുളി നെല്ലിക്ക         വലുപ്പത്തിൽ
ശർക്കര                     ഒരെണ്ണം
ഉപ്പ്                            പാകത്തിന്    

തയ്യാറാക്കേണ്ട വിധം:-

നെല്ലിക്ക കഴുകി വൃത്തിയാക്കി വയ്ക്കുക.വെള്ളമെല്ലാം വാർന്നതിനുശേഷം അത് പീൽ ചെയ്തെടുക്കുക.ഒരു ചീനച്ചട്ടിയിൽ കടുക്, ഉലുവ, ഒരു കുഞ്ഞു പീസ് കായം  വറുത്ത് പൊടിക്കുക.ചിനചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അതിലേക്ക് ചുവന്നു മുളകും പൊടിച്ചുവെച്ച മിക്സ് ചേർത്ത് നന്നായി ഒന്ന് ഇളക്കുക. പീൽ ചെയ്തു വെച്ച  നെല്ലിക്ക ചേർത്ത് എല്ലാ പൊടികളും മിക്സ് ആക്കുക.ഗ്യാസ് ഓൺ ചെയ്ത്  അതിലേക്ക് ഉപ്പും കുറച്ചു മഞ്ഞപ്പൊടിയുംപുളി പിഴിഞ്ഞതും ചേർത്ത് സ്ലോ ഫയറിൽ ഒരു 10 മിനിറ്റ് വേവിക്കുക.സ്വാദിഷ്ടമായ നെല്ലിക്ക് തൊക്ക് ശരിയാക്കുവാൻ പൊടിച്ചു വെച്ച ശർക്കരയും ചേർക്കുക...

സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

 

click me!